You are Here : Home / USA News

മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഡിട്രോയിറ്റില്‍ ഡിസംബര്‍ 15-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 11, 2013 02:51 hrs UTC

ഡിട്രോയിറ്റ്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ മുന്‍ അമേരിക്കന്‍ ഭദ്രാസനാധിപനായിരുന്ന ഭാഗ്യസ്‌മരണാര്‍ഹനായ മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ തിരുമേനിയുടെ ഒന്നാം ഓര്‍മ്മപ്പെരുന്നാള്‍ ഡിസംബര്‍ 15-ന്‌ ഞായറാഴ്‌ച റോച്ചസ്റ്റര്‍ ഹില്‍സ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ ഭക്തിപൂര്‍വ്വം ആചരിക്കുന്നു. രാവിലെ 8.30-ന്‌ പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. തുടര്‍ന്ന്‌ രാവിലെ 11 മണിക്ക്‌ അനുസ്‌മരണ യോഗം നടക്കും. അമേരിക്കന്‍ ഭദ്രാസന മുന്‍ കൗണ്‍സില്‍ അംഗം ഡോ. മാത്യു വര്‍ഗീസ്‌ സ്‌മരണിക പ്രകാശനം നിര്‍വഹിക്കും. വികാരി ഫാ. സുനോജ്‌ ഉമ്മന്‍ സ്‌മരണിക പ്രകാശനം നിര്‍വഹിക്കും. വികാരി ഫാ. സുനോജ്‌ ഉമ്മന്‍ യോഗത്തില്‍ അധ്യക്ഷതവഹിക്കും. ഇടവക മാനേജിംഗ്‌ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി ജോജി അലക്‌സ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.