You are Here : Home / USA News

അമേരിക്കന്‍ മലയാളി വെല്ഫെയെര്‍ അസോസിയേഷന്‍ 'മൈത്രി' അവാര്‍ഡു സമ്മാനിക്കുന്നു

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, December 07, 2013 01:21 hrs UTC

പ്രവാസി മലയാളികളുടെ ജീവ കാരുണ്യ പ്രവര്ത്തനങ്ങളെ പ്രോസ്ലാഹിപ്പിക്കുവാന്‍ വേണ്ടി അമേരിക്കന്‍ മലയാളി വെല്ഫെയെര്‍ അസോസിയേഷന്‍ ഏര്പ്പെടുത്തിയ “മൈത്രി” അവാര്‍ഡിന് ജോണ്‍ മാത്യു (ന്യൂയോര്‍ക്ക്‌) അര്‍ഹനായി.അവാര്‍ഡിന് അര്ഹനായ ജോണ്‍ മാത്യുവിനെ പ്രസിഡണ്ട്‌ എബി തോമസ്‌ പോന്നടയിട്ടു ആദരിച്ചു. ജനുവരിയില്‍ ഹൂസ്റ്റൊണില്‍ കൂടുന്ന റിപ്പബ്ലിക്ക് ദിനാഘോഷ സമ്മേളനത്തില്‍ അവാര്‍ഡു സമ്മാനിക്കും. കഴിഞ്ഞ 11 മാസത്തിനിടയില്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് നാട്ടില്‍ സാമ്പത്തീക സഹായം എത്തിച്ചു കൊടുത്ത വ്യക്തി എന്ന നിലയിയിലാണ് മൈത്രി അവാര്‍ഡിന് തെരഞ്ഞെടുത്തത്. മാര്ത്തോമാ സന്നദ്ധ സുവിശേഷ സംഘം സ്ഥാപക നേതാക്കളില്‍ ഒരാളും, ആദ്യത്തെ സഞ്ചാര സെക്രടറിയുമായിരുന്ന ചെറുകര കോളാകൊട്ട് പരേതനായ ജോണ്‍ ഉപദേശിയുടെ കൊച്ചു മകനാണ് ജോണ്‍ മാത്യു. പരേതനായ ജോണ് ഉപദേശിയുടെ സുവിശേഷ തീഷ്ണതയും, ബാല്യകാലത്തു അദ്ദേഹത്തില്‍ നിന്നും കിട്ടിയ ഉപദേശങ്ങളുമായിരുന്നു ഭാവി ജീവിതത്തില്‍ ജീവ കാരുണ്യ പ്രവര്‍ത്തനത്തിന് പ്രചോദനം നല്കിയതെന്നു ജോണ് മാത്യു അവകാശപ്പെട്ടു. 20ല്‍ പരം വര്ഷങ്ങളായി ന്യൂയോര്‍ക്കില്‍ സ്ഥിര താമസമാക്കിയിട്ടുള്ള ജോണിന്റെ ഭാര്യ ബിഷപ്പ് റൈറ്റ്.റെവ.സണ്ണി അബ്രാമിന്റെ സഹോദരി ഷീല ആണ്. മക്കള്‍ രണ്ടു പേര് കോളേജ് വിദ്യാര്‍ഥികളാണ് സയന്‍സിലും, പഠനത്തിലും മാസ്റ്റര്‍ ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം സുവാര്‍ത്ത ക്രിസ്ത്യന്‍ പബ്ലിഷേഴ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ ആണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.