You are Here : Home / USA News

ഇന്‍ഡ്യന്‍ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ അമേരിക്ക ജനറല്‍ ബോഡി മീറ്റിങ്ങും ഫാമിലി നൈറ്റും 29 ന്‌

Text Size  

Story Dated: Wednesday, November 27, 2013 11:30 hrs UTC

ന്യൂയോര്‍ക്ക്‌: ഇന്‍ഡ്യന്‍ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ അമേരിക്ക (ഐ.സി.എ.എ) യുടെ ജനറല്‍ ബോഡി മീറ്റിങ്ങും ഫാമിലി നൈറ്റും ന്യൂയോര്‍ക്കില്‍ വച്ച്‌ നടത്തപ്പെടുന്നു. ഫ്‌ലോറല്‍ പാര്‍ക്കിലുള്ള 26 നോര്‍ത്ത്‌ ടൈസണ്‍ അവന്യുവില്‍ വച്ച്‌ നവംബര്‍ 29 വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ പരിപാടികള്‍ ആരംഭിക്കുന്നതായിരിക്കുമെന്ന്‌ പ്രസിഡന്റ്‌ ഡോ. ജോസ്‌ കാനാട്ട്‌ അറിയിച്ചു.

 

കഴിഞ്ഞ മൂന്നു ദശാബ്ദക്കാലമായി െ്രെടസ്‌റ്റേറ്റ്‌ മേഖലയിലുള്ള കത്തോലിക്കാ സഭാവിശ്വാസികളെ ഒരു കുടക്കീഴിലാക്കി മുന്നേറുന്ന സംഘടനയാണ്‌ ഐ.സി.എ.എ. വെള്ളിയാഴ്‌ച നടക്കുന്ന പൊതുയോഗത്തില്‍ വച്ച്‌ അടുത്ത വര്‍ഷത്തേയ്‌ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതും, വൈവിധ്യമാര്‍ന്ന കലാപരിപാടികളും, അത്താഴവിരുന്നും ഉണ്ടായിരിക്കുന്നതുമായിരിക്കും. പ്രസ്‌തുത പരിപാടിയുടെ വിജയത്തിലേക്ക്‌ െ്രെടസ്‌റ്റേറ്റ്‌ മേഖലയിലുള്ള എല്ലാ കത്തോലിക്കാ വിശ്വാസികളുടെയും സാന്നിധ്യസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ്‌ ജോസ്‌ കാനാട്ട്‌, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ ലീലാ മാരേട്ട്‌, സെക്രട്ടറി ജോര്‍ജ്ജ്‌ കൊട്ടാരം എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഡോ. ജോസ്‌ കാനാട്ട്‌: 5166554270; ലീലാ മാരേട്ട്‌: 6465398443; ജോര്‍ജ്ജ്‌ കൊട്ടാരം: 7187493165; ജോസഫ്‌ കളപ്പുരയ്‌ക്കല്‍ : 5162324781.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.