ന്യൂയോര്‍ക്ക്: ഫൊക്കാന ജനറല്‍ കൗണ്‍സില്‍ , നാഷണല്‍ കമ്മിറ്റി, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് മീറ്റിങ്ങുകള്‍ നവംബര്‍ 30ന് ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന് കണ്‍വെന്‍ഷനോടനുബന്ധിച്ച് നടത്തപ്പെടുന്നതാണെന്ന് ഫൊക്കാ ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് അറിച്ചു. ഫ്ളോറല്‍ പാര്‍ക്കിലുള്ള 26 ടൈസണ്‍ അവന്യുവില്‍ വച്ച് 30തീയതി രാവിലെ 10:30 നാണ് യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 2014 ജൂലൈയില്‍ ചിക്കാഗോയില്‍ വച്ചു നടക്കുന്ന ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന്റെ കാര്യപരികാടികള് യോഗം ചര്‍ച്ച ചെയ്യുന്നതായിരിക്കുമെന്നും, അതിനുശേഷം അന്നേദിവസം ഉച്ചതിരിഞ്ഞ് 1 മണിമുതല്‍ നടക്കുന്ന ന്യൂയോര്‍ക്ക് റീജിയണ്‍ കണ്‍വെന്‍ഷന്റെ വിജയിത്തിലേക്കായി എല്ലാകമ്മിറ്റിക്കാരും നേതൃത്വം കൊടുത്ത് കൂട്ടായി പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്നും പ്രസിഡന്റ് മറിയാമ്മ പിള്ള, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്മാന് പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ അറിയിച്ചു.
Comments