You are Here : Home / USA News

ഫോമാ സൺ ഷൈൻ റീജിയൺ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സോണി കണ്ണോട്ടുതറ

Text Size  

Story Dated: Tuesday, October 08, 2019 02:13 hrs UTC



ഓർലാണ്ടോ:-  ഫോമാ സൺ ഷൈൻ റീജിയൺന്റെ 2020 -2022 കാലഘട്ടത്തിലേക്കുള്ള വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സോണി കണ്ണോട്ടുതറ നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഫോമാ സൺ ഷൈൻ റീജിയൺന്റെ  കിഴിലുള്ള പ്രമുഖ അസോസിയേഷനുകളിൽ  ഒന്നായ ഒർലാണ്ടോ റീജിയണൽ യുണൈറ്റഡ് മലയാളി അസോസിയേഷനെ (ഒരുമ ) പ്രതിനിധികരിച്ചാണ് സോണി കണ്ണോട്ടുതറ ഈ സ്ഥാനത്തേയ്ക്ക് എത്തുന്നത്. ഒരുമ അസോസിയേഷന്റെ ജൂൺ  മാസത്തിൽ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യുടെയും അഡ്വൈസറി ബോർഡിന്റെയും സംയുക്ത്ത യോഗത്തിൽ വച്ചു ഒരുമ പ്രസിഡന്റ് ചാക്കോച്ചൻ ജോസഫ് ആണ് അദേഹത്തിന്റെ പേര് ഈ സ്ഥാനത്തേയ്ക്ക് നിർദേശിച്ചത്. കമ്മിറ്റി ഒന്നടങ്കം ഈ നിർദ്ദേശത്തെ സ്വാഗതം ചെയ്തു. ഒരുമയുടെ മികച്ച പ്രവർത്തകരിൽ ഒരാളായ സോണിയുടെ നേതൃത്വം ഫോമാ സൺഷൈൻ റീജിയന്  ഒരു മുതൽക്കൂട്ടാകുമെന്ന്  കമ്മിറ്റി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കുറെ വര്ഷങ്ങളായി ഒരുമയുടെയും ഫോമാ സൺഷൈൻ റീജിയന്റെയും എല്ലാ പ്രവർത്തനങ്ങളിലും നിറസാന്നിധ്യമാണ്  സോണി കണ്ണോട്ടുതറ. അസോസിയേഷന്റെ അഡ്വൈസറി ബോർഡ് അംഗമായ അദ്ദേഹം നിലവിൽ ഫോമ സൺ ഷൈൻ റീജിയന്റെ സെക്രട്ടറി ആയി വളരെ പ്രശംസനീയമായ പ്രവർത്തനമാണ് കാഴ്‌ചവെക്കുന്നത്.  അമേരിക്കയിലുടനീളം നല്ല സുഹൃത്ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സൺഷൈൻ റീജിയനും മാത്രമല്ല, ഫോമയ്ക്കും മുതൽക്കൂട്ടാകും എന്നതിൽ സംശയമില്ല. സൺഷൈൻ റീജിയനു കിഴിലുള്ള എല്ലാ അസ്സോസിയേഷനുകളുടെയും സഹകരണം സോണിയോടൊപ്പം ഉണ്ടാകണമെന്ന് ഒരുമ പ്രസിഡന്റ്
ചാക്കോച്ചൻ ജോസഫ് അഭ്യർത്ഥിച്ചു.

2006 മുതൽ ഒർലാണ്ടോയിൽ സ്ഥിരതാമസമാക്കിയ ഇദ്ദേഹം കണ്ട്രോൾ മൈക്രോ സിസ്‌റ്റം എന്ന മാനുഫാച്യുറിങ് ഫേമിൽ പ്രോഗ്രാമർ ആയി ജോലിചെയ്യുന്നു. ഭാര്യ സ്മിതാ സോണി, മക്കൾ: ആഞ്ചല, ആൻമരിയ, ഏബൽ.   ഒരുമ സെക്രട്ടറി ഷിനു തോമസാണ്‌ ഈ വാർത്ത അറിയിച്ചത്. 
 
-നിബു വെള്ളവന്താനം

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.