You are Here : Home / USA News

ഏലിയാമ്മ ഏബ്രാഹാം കുളത്തുങ്കലിന്റെ സ്മരണിക ഓര്‍മ്മച്ചെപ്പ് പ്രകാശനം ചെയ്തു

Text Size  

Story Dated: Monday, August 26, 2019 03:25 hrs UTC

ന്യൂയോര്‍ക്ക്: മലങ്കര സുറിയാനി കത്തോലിക്കാ പുനരൈക്യത്തിന്റെ ആദ്യകാല കുടുംബാംഗവും മൂന്നു പതിറ്റാണ്ടിലേറെയായി അമേരിക്കന്‍ പ്രവാസിയുമായ ഏലിയാമ്മ ഏബ്രാഹാം കുളത്തുങ്കലിന്റെ സ്മരണാര്‍ത്ഥം പ്രസിദ്ധീകരിച്ച 'ഓര്‍മ്മച്ചെപ്പ്' എന്ന സ്മരണികയുടെ പ്രകാശനം ന്യൂയോര്‍ക്ക് ആര്‍ച്ച് ഡയോസിസ് ട്രൈബൂണല്‍ ജഡ്ജ് റവ. ഡോ. ജോര്‍ജ്ജ് ഉണ്ണൂണ്ണിയ്ക്ക് ആദ്യ കോപ്പി നല്‍കി റൈറ്റ് റവ. മോണ്‍. അഗസ്റ്റിന്‍ മംഗലത്ത് കോര്‍ എപ്പിസ്‌കോപ്പാ നിര്‍വ്വഹിച്ചു. വിശ്വാസ പാരമ്പര്യങ്ങളും മലയാണ്മയുടെ മൂല്ല്യാധിഷ്ഠിത സംസ്‌കൃതിയും ഒപ്പം മാനവീകതയും പ്രവാസികളുടെ പുതിയതലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്നതില്‍ ഏലിയാമ്മ ഏബ്രഹാം ഫലം കണ്ടു എന്നതിന്റെ ഒരു സാക്ഷിപത്രമാണ് യുവജനങ്ങള്‍ അശ്രുപൂജയ്ക്കായി ഒരുക്കിയ സ്മരണികയെന്ന് 'ഓര്‍മ്മച്ചെപ്പ്' സമര്‍പ്പണം ചെയ്തു കൊണ്ട് സൈമണ്‍ ഏബ്രഹാം അനുസ്മരിച്ചു.
തെങ്ങുന്തോട്ടത്തില്‍ ഇളവട്ടകുടുംബാംഗമായ ഏലിയാമ്മ അന്തരിച്ച പഌത്താനത്തു കുളത്തുങ്കല്‍ കെ.ജി. എബ്രാഹാമിന്റെ പത്‌നിയാണ്.
ന്യൂയോര്‍ക്ക് മലങ്കര കത്തോലിക്കാ കത്തീഡ്രലില്‍ നാല്പത്തിഒന്നാം ചരമദിനത്തോടനുബന്ധിച്ചു നടന്ന പ്രാര്‍ത്ഥനാചടങ്ങുകള്‍ക്കും സ്മരണികാ പ്രകാശനത്തിനും റവ. ഡോ. സണ്ണിമാത്യു കാവുവിള, റവ.ഫാ. നോബി അയ്യനേത്ത്. റവ.ഫാ. ബിന്നി ഫിലിപ്പ്, റവ.ഫാ.മാത്യു തുണ്ടിയില്‍, റവ. ഫാ ജോബി തറയില്‍, റവ.സിസ്റ്റര്‍ അര്‍പ്പിത, റവ. സിസ്റ്റര്‍ കാഞ്ചന തുടങ്ങി പ്രവാസി സമൂഹത്തിലെ ഒട്ടനവധി പേര്‍ പങ്കെടുത്തു. സൈമണ്‍ ജോണ്‍ സ്വാഗതവും അലക്‌സ് കുളത്തുങ്കല്‍ നന്ദിയുംപറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.