You are Here : Home / USA News

പ്രൊഫസര്‍ എം എന്‍ കാരശ്ശേരി ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു

Text Size  

Story Dated: Tuesday, July 23, 2019 12:30 hrs UTC

ഹൂസ്റ്റണ്‍: വര്‍ഗീയ വിദ്വേഷമില്ലാത്ത മാനവികത എന്ന വിഷയം അവതരിപ്പിച്ച് പ്രൊഫസര്‍ കാരശ്ശേരി ടെക്‌സസിലെ ഹൂസ്റ്റനു സമീപത്തുള്ള സ്റ്റാഫ്‌ഫോര്‍ഡ് സിറ്റിയില്‍ ഓഗസ്റ്റ് പതിനൊന്ന് ഞായര്‍ നാലു മണിക് ഇന്‍ഡോ അമേരിക്കന്‍ ബിസിനസ് ഫോറത്തിന്റെ മീഡിയ ഹൗസില്‍ പ്രസംഗിക്കുന്നു. Media House Address: 445 FM 1092 (Murphy Rd) Suite 500-D, Stafford TX 77477. ഹൂസ്റ്റണിലെ മലയാളികളായ എല്ലാ സാമൂഹ്യസാംസ്കാരിക നേതാക്കളെയും സ്വതന്ത്ര ചിന്തകരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

പത്രപ്രവര്‍ത്തകന്‍, കലാലയാദ്ധ്യാപകന്‍, ചിന്തകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, സാഹിത്യകാരന്‍, സാമൂഹ്യ പരിഷ്കര്‍ത്താവ് എന്നീ നിലകളില്‍ മലയാളികള്‍ക്കു പ്രിയങ്കരനായ പ്രൊഫസര്‍ കാരശ്ശേരി ആദ്യമായാണ് ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നത്.

ഹൂസ്റ്റണിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സാഹിത്യ പത്രപ്രവര്‍ത്തക സംഘടനകള്‍ സഹകരിച്ചു സാധ്യമാക്കുന്ന ഈ സൗഹൃദ സമ്മേളനം നമ്മെയെല്ലാം വൈകാരികമായി സമന്വയിപ്പിക്കുന്ന വേദിയായിരിക്കും. ആദ്യം എത്തുന്ന നൂറു പേര്‍ക്ക് സീറ്റുകള്‍ ലഭ്യമായിരിക്കും. നാലരക്ക് പ്രഭാഷണം ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് easojacob.leader@gmail.com.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.