You are Here : Home / USA News

പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയേഷന്‍ ഫാമിലി ഗെറ്റുഗദറും, ഓണാഘോഷവും ജൂലൈ 27 ന് ശനിയാഴ്ച നടത്തപ്പെടുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 23, 2019 08:22 hrs EDT

ജോയിച്ചന്‍ പുതുക്കുളം
 
ഫിലാഡല്‍ഫിയാ, ഫിലാഡല്‍ഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയേഷന്റെ (പി.ഡി.എ)  ഫാമിലി ഗെറ്റുഗദറും ഓണാഘോഷവും ജൂലൈ  27 ന് ശനിയാഴ്ച രാവിലെ  10 :30 മുതല്‍  ബെന്‍സേലം സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് (4136 Hulmeville Rd, Bensalem, PA 19020) വിപുലമായ ആഘോഷ  പരിപാടികളോടുകൂടി നടത്തപ്പെടുന്നു. 
 
ഫിലാഡല്‍ഫിയായിലെയും സമീപ പ്രദേശങ്ങളിലെയും പ്രമുഖ സാമൂഹ്യ സാംസ്ക്കാരിക നേതാക്കന്മാര്‍ പങ്കെടുക്കുന്ന ഈ വിപുലമായ പരിപാടികളുടെ വിജയത്തിനുവേണ്ടി  അസോസിയേഷന്‍ പ്രസിഡന്റ് യോഹന്നാന്‍ ശങ്കരത്തിലിന്റെ നേതൃത്വത്തില്‍ രാജു എം. വര്‍ഗീസ്, ഐപ്പ്  മാരേട്ട്, രാജന്‍ തോമസ് എന്നിവരടങ്ങുന്ന വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
 
കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ്സായി  തോമസ് എം. ജോര്‍ജ്, ഓമന വര്‍ഗീസ് എന്നിവരും,  ഫുഡ് കോര്‍ഡിനേറ്റേഴ്സ്സായി വര്‍ക്കി വട്ടക്കാട്ട് , രാജന്‍ തോമസ്, ബാബു വര്‍ഗീസ്, ജോസ് വര്‍ഗീസ് എന്നിവരും പ്രവര്‍ത്തിക്കുന്നു .
 
മേഴ്‌സി വര്‍ക്കി, ആലീസ് സാമുവേല്‍, ആലീസ് രാജു, മോള്‍സി തോമസ്, സാറാമ്മ ഐപ്പ്, ജോണ്‍ കാപ്പില്‍, ചെറിയാന്‍ കോശി, ഡാനിയേല്‍ പീറ്റര്‍, ജിനു പീറ്റര്‍, സൂസന്‍ തോമസ്, ഷേര്‍ളി മാമ്മന്‍, വി. എസ്  . മാത്യു, വി. എസ്.  ജോണ്‍, വിത്സണ്‍ വര്‍ഗീസ് എന്നിവരാണ് മറ്റ് കമ്മറ്റി അംഗങ്ങള്‍.  
 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: യോഹന്നാന്‍ ശങ്കരത്തില്‍ (പ്രസിഡന്റ്): 215 778 0162  വര്‍ക്കി വട്ടക്കാട്ട് ( വൈസ് പ്രസിഡണ്ട്):267  303 8999, രാജു വി. ഗീവര്‍ഗീസ് ( ജനറല്‍ സെക്രട്ടറി): 267 312 4862 ,  സാലു യോഹന്നാന്‍ (ട്രഷറാര്‍): 215  322  8222 .
 
വാര്‍ത്ത തയ്യാറാക്കി അയച്ചത്: രാജു ശങ്കരത്തില്‍, ഫിലഡല്‍ഫിയാ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More