You are Here : Home / USA News

അറ്റ്‌ലാന്റയില്‍ സകല വിശുദ്ധരുടേയും ദിനം ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, November 12, 2013 11:21 hrs UTC

അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക്‌ ദേവാലയത്തില്‍ നവംബര്‍ മൂന്നാം തീയതി ഞായറാഴ്‌ച സകല വിശുദ്ധരുടേയും ദിനമായി ആചരിച്ചു. രാവിലെ 10.30-ന്‌ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രദക്ഷിണമായി പള്ളിയങ്കണത്തില്‍ എത്തുകയും തുടര്‍ന്ന്‌ ഇടവക വികാരി ഫാ. ഡൊമിനിക്‌ മഠത്തില്‍കളത്തിലിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു.

 

ദിവ്യബലിക്കുശേഷം സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എല്ലാ വിശുദ്ധരേയും അനുസ്‌മരിച്ചുകൊണ്ടുള്ള മനോഹരമായ പരിപാടികള്‍ അവതരിപ്പിക്കുകയുണ്ടായി. സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ ഒരുപോലെ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ഡി.ആര്‍.ഇ ആന്‍സി ചെമ്മലക്കുഴി നേതൃത്വം നല്‍കി. ഹൃദയസ്‌പര്‍ശിയായ പരിപാടികള്‍ അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. പുത്തന്‍പുരയ്‌ക്കല്‍ കുടുംബാംഗങ്ങള്‍ ഒരുക്കിയ സ്‌നേഹവിരുന്നോടുകൂടി പരിപാടികള്‍ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.