You are Here : Home / USA News

വേണു ബാലകൃഷ്ണൻ ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോൺഫറൻസിൽ പങ്കെടുക്കുന്നു

Text Size  

Story Dated: Friday, July 19, 2019 09:32 hrs EDT

സുനില്‍ തൈമറ്റം 
 
ന്യുജേഴ്സി: രണ്ട് പതിറ്റാണ്ടോളമായി വ്യത്യസ്തമായി വാർത്താവതരണ  ശൈലികൊണ്ടു   മലയാള ദൃശ്യമാധ്യമരംഗത്ത് ഏറെ ശ്രദ്ധേയനായ വേണു ബാലകൃഷ്ണൻ  ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോൺഫറൻസിൽ പങ്കെടുക്കുന്നു. മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്ററാണ് വേണു. 
 
മലയാളം വീക്കിലി സബ് എഡിറ്ററായി മാധ്യമരംഗത്ത് തുടക്കം. തുടർന്ന് എട്ട് വർഷത്തോളം ഏഷ്യാനെറ്റിൽ ന്യൂസ് അവർ അവതാരകനായി തിളങ്ങി. റിപ്പോർട്ടർ ടി.വി യിലും ,മനോരമ ന്യൂസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 'കാണാതായവരുടെ മനഃശാസ്ത്രം' വേണുവിന്റെ ആദ്യ കഥാസമാഹാരമാണ്.
 
 
കേരള ഉന്നത വിദ്യാഭ്യാസ - ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയും, മികച്ച വാഗ്മിയും, ഗ്രന്ഥകാരനുമായ   കെ.ടി. ജലീൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ  ദേശീയ കോൺഫറൻസിൽ മുഖ്യാതിഥിയായി പങ്കെടുക്കും  . 2019 ഒക്ടോബർ 10,11,12 തീയതികളിൽ ന്യൂജേഴ്‌സിയിലെ ഇ-ഹോട്ടലിൽ വെച്ചാണ് വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ  ദേശീയ കോൺഫറൻസ് നടക്കുന്നത്.
ചരിത്രകാരനും കോളേജ് അദ്ധ്യാപകനുമായ കെ.ടി ജലീൽ, മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയാണ്. ഇപ്പോൾ തവനൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1994 ൽ കാലികറ്റ് സർവകലാശാലയിൽ നിന്ന് എം.ഫിൽ കരസ്ഥമാക്കി. 2006 ൽ ഡോ. ടി. ജമാൽ മുഹമ്മദിന്റെ കീഴിൽ കേരള സർവകലാശാലയിൽ നിന്ന് ഡോക്ട്രേറ്റ് നേടി. 1990 ൽ പി.എസ്.എം.ഒ കോളേജിലെ യൂനിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1994 ൽ പി.എസ്.എം.ഒ. കോളേജിൽ ചരിത്രാധ്യപകനായി നിയമിതനായി. കോഴിക്കോട് സർവകലാശാലാ സിൻഡിക്കേറ്റ് അംഗം, നോർക്ക റൂട്ട്സ് ഡയറക്ടർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. "മുഖ്യധാര" ത്രൈമാസികയുടെ ചീഫ് എഡിറ്ററാണ്."ഒരു കൊടുങ്കാറ്റായ ജനപക്ഷരാഷ്ട്രീയം" ആണ് ആദ്യകൃതി.  "മലബാർ കലാപം; ഒരു പുനർവായന" എന്ന കൃതിയും രചിച്ചിട്ടുണ്ട്.
 
എട്ടാമത്   ദേശീയ  കോണ്‍ ഫ്രന്‍സ്   സര്‍വകാല വിജയമാക്കാന്‍ മധു കൊട്ടാരക്കര ( പ്രസിഡന്റ്),സുനില്‍ തൈമറ്റം   (സെക്രട്ടറി), സണ്ണി പൌലോസ് (ട്രഷറര്‍),ജയിംസ് വര്‍ഗീസ്  (വൈസ് പ്രസിഡന്റ്),  അനില്‍ ആറന്മുള  (ജോയിന്റ് സെക്രട്ടറി), ജീമോന്‍ ജോര്‍ജ്,  (ജോയിന്റ് ട്രഷറര്‍), തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവേശനം സൗജന്യമായ ഈ സമ്മേളനത്തിലേയ്ക്ക് വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘടനകളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.ഇന്ത്യാ പ്രസ്ക്ലബിന്റെ 8 ചാപ്റ്ററുകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തില്‍ സര്‍വസ്പര്‍ശിയായി പ്രവൃത്തിക്കുന്ന സാമുഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികള്‍, കേരളത്തില്‍ നിന്നുള്ള മാധ്യമ-രാഷ്ട്രീയ പ്രമുഖര്‍, സാഹിത്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More