You are Here : Home / USA News

ഫ്‌ലോറിഡയില്‍ നിര്യാതനായ ഫിലിപ്പ് എബ്രഹാം(റോയി); പൊതുദര്ശനവും ഫ്യൂണറല്‍ സര്‍വീസും ജൂലൈ 12 ന്‌

Text Size  

Story Dated: Tuesday, July 09, 2019 10:03 hrs UTC

ടാംബ(ഫ്‌ളോറിഡ): ടാമ്പയില്‍ നിര്യാതനായ തൃശ്ശൂര്‍ പരേതനായ പാസ്റ്റര്‍ വി.കെ. അബ്രഹാമിന്റേയും അന്നമ്മ എബ്രഹാമിന്റെയും മകന്‍ ഫിലിപ്പ് അബ്രഹാമിന്റെ (റോയ) പൊതുദര്ശനവും  ഫ്യൂണറല്‍ സര്‍വീസും ജൂലൈ 12നു വെള്ളിയാഴ്ച ട്രിനിറ്റി മെമ്മോറിയല്‍ ഗാര്‍ഡനില്‍ വെച്ച് നടത്തപ്പെടും .1963 ല്‍  വിദ്യാര്‍ത്ഥിയായി അമേരിക്കയില്‍ എത്തി നാലു ദശാബ്ദത്തിലധികം സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്ത് വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു  റോയി. ജൂലായ് 3 ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം സംഭവിച്ചത് .
 
ഭാര്യ: മേരി അബ്രഹാം,
മക്കള്‍: ഡോ.ജിമ്മി എബ്രഹാം(ചിക്കാഗോ),അറ്റോര്‍ണി. റിക്കി എബ്രഹാം(ചിക്കാഗോ), ഡാനി എബ്രഹാം(ഫ്‌ളോറിഡാ),
ജെയ്‌സണ്‍ എബ്രഹാം(ഫ്‌ളോറിഡാ).
 
തങ്കമ്മ തോമസ്(ഒക്കലഹോമാ), മേഴ്‌സി മാത്യു(ഒക്കലഹോമ), മാത്യൂസ് എബ്രഹാം(ചിക്കാഗോ) ജെയ്ക്കബ് അബ്രഹാം(ഗ്ലാഡിസണ്‍)(ചിക്കാഗോ), ല്‍െസി കുരുവിള(ഒക്കലഹോമ) എന്നിവര്‍ സഹോദരങ്ങളാണ്.
ജൂലൈ 12 വെള്ളിയാഴ്ച 12:30 PM മുതല്‍ 2വരെ പൊതു ദര്ശനവും രണ്ടു മുതല്‍ മൂന്ന് വരെ ഫ്യൂണറല്‍ സര്‍വീസും തുടര്‍ന്നു ട്രിനിറ്റി മെമ്മോറിയല്‍ ഗാര്‍ഡനില്‍ സംസ്‌കാരവും നടക്കും.
Address
Trintiy Memorial Garden
12609 Memorial Dr, 
New Port Richey  Fl 34655
 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ജെയ്ക്കബ് (ഗ്ലാഡിസണ്‍) (6302059830)
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.