You are Here : Home / USA News

ഹോട്ട് ഡോഗ് തീറ്റ മത്സരത്തിൽ ചെസ്റ്റ്നട്ട് പന്ത്രണ്ടാമതും ചാംമ്പ്യൻ

Text Size  

Story Dated: Friday, July 05, 2019 11:34 hrs EDT

യോർക്ക്∙ എല്ലാവർഷവും ജൂലായ് 4 ന് നേതൻസ് ഫേമസ് സംഘടിപ്പിക്കുന്ന ഹോട്ട് ഡോഗ് തീറ്റ മത്സരത്തിൽ 74 ഹോട്ട് ഡോഗുകൾ അകത്താക്കി ജോയ് ചെസ്റ്റനട്ട് ദേശീയ ചാംമ്പ്യൻ പദവി കരസ്ഥമാക്കി. പത്തു മിനിട്ടായിരുന്നു മത്സര സമയം. തുടർച്ചയായ 12–ാം തവണയാണ് ചെസ്റ്റ്നട്ട് ചാംമ്പ്യൻ പദവിയിലെത്തുന്നത്.
 
 
കഴിഞ്ഞ വർഷത്തെ റെക്കോർഡ് ഭേദിക്കാൻ ഈ വർഷം ചെസ്റ്റ്നട്ടിന് കഴിഞ്ഞില്ല. 77 ഹോട്ട് ഡോഗുകൾ അകത്താക്കിയായിരുന്നു കഴിഞ്ഞ വർഷത്തെ വിജയം ആഘോഷിച്ചത്. ഇത്തവണ മൂന്നെണ്ണത്തിന്റെ കുറവുണ്ട്. പത്തൊമ്പത് പേരായിരുന്നു മത്സരത്തിൽ പങ്കെടുത്തത്.
‌സ്ത്രീകളിൽ മിക്കി സുഡൊ 31 ഹോട്ട് ഡോഗുകൾ കഴിച്ചു ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം 37 ഹോട്ട് ഡോഗുകൾ കഴിച്ചായിരുന്നു ഇവർ ചാമ്പ്യൻ പദവി നേടിയത്. ആറാം തവണയാണ് ഇവർ വിജയ കിരീടം ചൂടുന്നത്.
 
 
1916 മുതൽ ആരംഭിച്ച തീറ്റ മത്സരത്തിൽ 2007 ന് ശേഷം പുരുഷ വിഭാഗത്തിൽ ചെസ്റ്റ്നട്ടായിരുന്നു വിജയിച്ചതെങ്കിലും ഒരു തവണ ചെസ്റ്റ്നട്ടിൽ നിന്നും റ്റേക്കുറു കോമ്പയാഷി കിരീടം തട്ടിയെടുത്തിരുന്നു. ഈ വർഷം ഇദ്ദേഹം മത്സരത്തിൽ പങ്കെടുത്തില്ല.
 
വിജയികൾക്ക് 10,000 ഡോളറാണ് സമ്മാനമായി ലഭിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More