You are Here : Home / USA News

ഓര്‍മസ്പര്‍ശം ഹൂസ്റ്റണിലും ചിത്രികരണം ആരംഭിക്കുന്നു

Text Size  

Story Dated: Thursday, June 20, 2019 02:40 hrs UTC

ഹൂസ്റ്റണ്‍ : സംഗീതത്തിന് അതിര്‍വരമ്പുകള്‍ ഇല്ലന്നാണല്ലോ, ഓര്‍മസ്പര്‍ശം അമേരിക്കയിലെ വിവിധ സ്‌റ്റേറ്റു കളി ലൂടെ സഞ്ചരിക്കുകയാണ് ടെക്‌സസിലെ വിവിധ പ്രദേശങ്ങളിലെ മലയാളീ  പാട്ടുകാര്‍ക്കു  കൈ രളിടിവിയുടെ ഈ സംഗീത പരിപാടിയില്‍ ഞങ്ങള്‍ അവസരം ഒരുക്കുകയാണ്. ഹൂസ്റ്റണിലെ സ്റ്റാഫോര്‍ഡിലുള്ള കലാക്ഷേത്ര സ്റ്റുഡിയോയില്‍ ടെക്‌സസിലെ ഏറ്റവും ശ്രദ്ധേയമായ നേര്‍കാഴ്ച പത്ര ത്തിന്റെ ചീഫ് എഡിറ്റര്‍ സൈമണ്‍ വാളചെരില്‍ തിരികൊളുത്തി ഉത്ഘാടനം നിര്‍വഹിച്ച ഹൂസ്റ്റണില്‍ നിന്ന് ഓര്‍മസ്പര്‍ശം ചിത്രികരണം ആരംഭിച്ചു . പ്രശസ്താ റേഡിയോ ടെലിവിഷന്‍ അവതാരികയും, മിസ് ബ്യൂട്ടി  പേജെന്റെ യൂ എസ് എ യുടെ സംഘടകയും, ഭരതനാട്ട്യം അദ്ധ്യാപികമായാ ലക്ഷമി പീറ്റര്‍  ഹൂസ്റ്റണില്‍ നിന്നാരംഭിക്കുന്ന  ഓര്മസ്പര്‍ശം പരിപാടിയുടെ അവതാരികയും സംഘാടകയുമാണ്. ഈ പരിപാടിയുടെ പ്രൊഡക്ഷന്‍ നിര്‍വഹിക്കുന്നത് നിരവധി  ഹൃസ്വ സിനിമകള്‍  നിര്‍മിച്ച കൈരളിടിവി ഹൂസ്റ്റണ്‍ ബ്യൂറോ പ്രൊഡക്ഷന്‍ ഹെഡ് മോട്ടി മാത്യുആണ് . മലയാള ഗാനങ്ങളെ നെഞ്ചിലേറ്റിയ അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടി കൈരളി ടിവിഒരുക്കുന്ന ഓര്‍മസ്പര്‍ശം എന്ന സംഗീത പരിപാടി പ്രേഷകരുടെ സ്‌നേഹ സൗഹൃദങ്ങള്‍ഏറ്റുവാങ്ങി വിവിധ സ്‌റ്റേറ്റുകളിലായി 50 എപ്പിസോഡ് പിന്നിട്ടു. ഓരോ മലയാള ഗാനവും ഓരോ ഓര്‍മകളാണ്. പ്രണയത്തിന്റെയും വിരഹത്തിന്റെയും ദുഖത്തിന്റെയും, സന്തോഷിന്റേയും ഓര്‍മ്മകള്‍, യൗവനത്തിന്റെ കാഴ്ചകള്‍ക്ക് ഈണമിട്ട എത്രോയോഗാനങ്ങള്‍ ഇവിടെനമ്മുടെ ഗായകര്‍ നിങ്ങള്‍ക്കായി പാടുന്നു.   അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രശസ്തരായ ഗായകര്‍ക്കൊപ്പം അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഗായകരെ കൂടി ഓര്‍മസ്പര്‍ശത്തിലൂടെ ഞങ്ങള്‍ പരിചയപ്പെടുത്തുന്നു. ഒരു പക്ഷെ അവരില്‍ ചിലര്‍ സംസാരിക്കുമ്പോള്‍ ഇംഗ്ലീഷ് ഉപയോഗിക്കുമെങ്കിലും അവരില്‍  നിന്നുയരുന്ന മാധൂര്യമേറിയ മലയാള ഗാനങ്ങള്‍ നമ്മുടെ കാതിനു കുളിര്‍മ പകരുന്നതാണ്   
 
 
ഹൂസ്റ്റണിലെയും പരിസര പ്ര ദേശങ്ങളിയും ഉള്ള   പ്രശസ്തരായ ഗായകര്‍ക്കൊപ്പം ,ഗാനാലാപനത്തില്‍ കഴിവുള്ള എല്ലാവരെയും ഞങ്ങള്‍  ഈ ടെലിവിഷന്‍ ഷോയിലേക്  ക്ഷണിക്കുന്നു .. . കൂടുതല്‍ വിവരങ്ങള്‍ക്ക് ലക്ഷ്മി പീറ്റര്‍ 972 369 9184  മോട്ടി മാത്യു 713 231 3735   ജോസ് കാടാപുറം 9149549586  ബിനു തോമസ് 5163223919

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.