You are Here : Home / USA News

ബെന്‍സലേം പള്ളിയില്‍ ഇടവകദിനാഘോഷം 10,11,12 തീയതികളില്‍

Text Size  

Story Dated: Thursday, May 09, 2019 10:41 hrs EDT

ജോയിച്ചന്‍ പുതുക്കുളം
 
 
ഫിലാഡല്‍ഫിയ: ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടവകദിനാഘോഷവും, മാര്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളും വിവിധ പരിപാടികളോടെ നടത്തുന്നു. മെയ് മാസം 10,11,12 തീയതികളില്‍ നടക്കുന്ന പരിപാടികള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും. 
 
1976-ല്‍ ഫിലാഡല്‍ഫിയയില്‍ ആരംഭിച്ച ഇടവക, ബെന്‍സലേം ടൗണ്‍ഷിപ്പില്‍ പുതുതായി പണികഴിപ്പിച്ച ദേവാലയം കൂദാശ ചെയ്ത സമര്‍പ്പിക്കപ്പെട്ടതിന്റെ പത്താം വാര്‍ഷികവും ഇതോടൊപ്പം നടക്കും. 
 
മെയ് മാസം പത്താം തീയതി വെള്ളിയാഴ്ച വൈകിട്ട് 6.30-നു ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിന്റെ ഭാഗമായ വി. മൂന്നിന്‍മേല്‍ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, നേര്‍ച്ച എന്നിവ നടക്കും. ഇതിന് ഇടവകയുടെ സ്ഥാപക വികാരി വെരി റവ. മത്തായി കോര്‍എപ്പിസ്‌കോപ്പ പ്രധാന കാര്‍മികത്വം വഹിക്കും. ഇടവക പട്ടക്കാരായ റവ.ഫാ. അലക്‌സാണ്ടര്‍ ജെ. കുര്യന്‍, റവ.ഫാ. എബി പൗലോസ് എന്നിവര്‍ സഹകാര്‍മികരാകും. 
 
മെയ് 11-ന് വൈകുന്നേരം 3.30 മുതല്‍ കുടുംബ സായാഹ്നം സാംസ്കാരിക പരിപാടി നടക്കും. ഇതിന്റെ ഭാഗമായി സംഗീതനിശ, നൃത്തശില്പം, നാടകം, വില്ലുപാട്ട് എന്നിവ അരങ്ങേറും. അജോ മാറാട്ടിന്റെ നേതൃത്വത്തില്‍ സംഘാടക സമിതി പ്രവര്‍ത്തിക്കുന്നു. 6.30-നു സന്ധ്യാനമസ്കാരം, 7.30-നു അത്താഴവിരുന്നും ഒരുക്കും. 
 
മെയ് 12-ന് ഞായറാഴ്ച 8.30-നു പ്രഭാത നമസ്കാരം, 9.30-നു വിശുദ്ധ കുര്‍ബാന, 11-നു പൊതുസമ്മേളനം, 11.30-നു ആഘോഷമായ സമാപന റാലി എന്നിവ നടക്കും. പൊതുസമ്മേളനത്തില്‍ വച്ചു "പുറപ്പാട്' (Exodus) എന്ന പ്രൊജക്ടിന്റെ ഉദ്ഘാടനം  മെത്രാപ്പോലീത്ത സഖറിയാ മാര്‍ നിക്കളാവോസ് നിര്‍വഹിക്കും. ഇടവക വികാരി ഫാ. ഷിബു വേണാട്, സെക്രട്ടറി ജോ ജോണ്‍,. ട്രഷറര്‍ ബിജു ഇട്ടിയച്ചന്‍, കോര്‍ഡിനേറ്റര്‍ പോള്‍ സി. മത്തായി, രാജു എം. വര്‍ഗീസ്, ലീ കെ. ജോര്‍ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More