You are Here : Home / USA News

വോളിബോള്‍ ട്യുര്‍ണമെന്റില്‍ മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് കാരോള്‍ട്ടണ്‍ ടീം ചാംമ്പ്യന്‍ഷിപ് നേടി.

Text Size  

Story Dated: Monday, May 06, 2019 01:48 hrs UTC

ഷാജി രാമപുരം
 
ഒക്ലഹോമ: മാര്‍ത്തോമ്മ സഭയുടെ സൗത്ത് വെസ്റ്റ് റീജിയണല്‍ യുവജനസഖ്യത്തിന്റെ നേതൃത്വത്തില്‍ ഒക്ലഹോമയിലെ എഡ്മണ്ടിലുള്ള ഹൈവ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വെച്ച് നടന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് കാരോള്‍ട്ടണ്‍ ടീം ചാംമ്പ്യന്‍ഷിപ് നേടി.
 
ഒക്ലഹോമ മാര്‍ത്തോമ്മ ചര്‍ച്ച് ടീം രണ്ടാം സ്ഥാനം   നേടി. ടൂര്‍ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനുള്ള അവാര്‍ഡ് കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവകയിലെ ഏറിന്‍ മാത്യു കരസ്ഥമാക്കി.
 
വിജയികള്‍ക്ക് ഒക്ലഹോമ മാര്‍ത്തോമ്മ ഇടവക വികാരി റവ.തോമസ് ജോസഫ് ട്രോഫികള്‍ നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.