You are Here : Home / USA News

ഇര്‍വിംഗ് സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 3, 4 , 5 തീയതികളില്‍.

Text Size  

Story Dated: Monday, April 29, 2019 03:27 hrs UTC

ഷാജി രാമപുരം
 
ഡാളസ്:  ഇര്‍വിംഗ്  സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടവകയുടെ മധ്യസ്ഥനും ശ്രേഷ്ഠ രക്തസാക്ഷിയുമായ മാര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മ പെരുനാള്‍ മെയ് മാസം 3 (വെള്ളി) 4 (ശനി) 5 (ഞായര്‍) തീയതികളില്‍ വിവിധ ആധ്യാത്മീക പരിപാടികളോടെ നടത്തുന്നു. 
 
മെയ് 3 വെള്ളിയാഴ്ച വൈകിട്ട്  6.30 ന് സന്ധ്യാ നമസ്‌കാരവും ദൈവ വചന പ്രഘോഷണവും, മെയ് 4 ശനിയാഴ്ച  വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്‌കാരവും ദൈവവചന പ്രഘോഷണവും, വര്‍ണ്ണശബളവും ആധ്യാത്മീകനിറവും ആഘോഷപരവും ആയ പ്രദക്ഷിണവും  വാഴ്‌വും  നേര്‍ച്ചവിളമ്പും ഉണ്ടായിക്കും. 
 
വെള്ളി, ശനി ദിവസങ്ങളിലെ വചന പ്രഘോഷണത്തിന് അടൂര്‍ സെന്റ്.സിറിള്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.ഇട്ടി വര്‍ഗീസ് നേതൃത്വം നല്‍കും.
 
മെയ് 5 ഞായറാഴ്ച രാവിലെ 8:30 ന് പ്രഭാത നമസ്‌കാരവും തിരുവനന്തപുരം ഭദ്രാസന ബിഷപ് ഡോ.ഗബ്രിയേല്‍  മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണവും  വാഴ്‌വും  കൈമുത്തും നേര്ച്ച വിളമ്പും പെരുനാള്‍ സദ്യയും ഉണ്ടായിരിക്കും.
 
നോര്‍ത്ത് ടെക്‌സാസില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള ഏക ദേവാലയമായ ഇവിടെ സഭാ  വ്യത്യാസം കൂടാതെ നാനാ ജാതി മതസ്ഥരായ  നാട്ടുകാരുടെ സഹകരണത്തോടെ  ഓരോ വര്‍ഷവും ഈ പെരുന്നാള്‍ അനേകര്‍ക്ക് അനുഗ്രഹ പ്രദായകമായി നടത്തപ്പെടുന്നു. ഇത് ദേശത്തിന്റെ ഒരു ഉത്സവം എന്ന രീതിയില്‍ പരിഗണിക്കപ്പെടുകയും ചെയ്യുന്നു.
 
ഈ വര്‍ഷത്തെ പെരുന്നാളിന് തുടക്കം കുറിച്ച് കൊണ്ട് ഏപ്രില്‍ 28 ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം 11:30 ന് ഇടവക  വികാരി റവ.ഫാ.ജോണ്‍ കുന്നത്തുശേരില്‍ കൊടിയേറ്റ് നടത്തി. പെരുനാള്‍ പരിപാടികളുടെ അനുഗ്രഹപൂര്‍ണ്ണമായ നടത്തിപ്പിന് ഇടവക മാനേജിങ് കമ്മറ്റിയുടെയും വിവിധ ആധ്യാത്മീക സംഘടനകളുടെയും സംയുക്ത നേതൃത്വത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
 
പെരുനാളിലേക്കു എല്ലാ  വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി വികാരി റവ. ഫാ.ജോണ്‍ കുന്നത്തുശേരില്‍, ട്രസ്റ്റി  സ്മിതാ ഗീവര്‍ഗീസ് , സെക്രട്ടറി ജോണ്‍സണ്‍ ജേക്കബ് എന്നിവര്‍  അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.