You are Here : Home / USA News

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റര്‍ വിഷു ആഘോഷവും ഏപ്രില്‍ 27 ശനിയാഴ്ച

Text Size  

Story Dated: Friday, April 26, 2019 08:42 hrs EDT

ശ്രീകുമാര്‍ ഉണ്ണിത്താന്‍
 
 
 
ന്യൂറൊഷല്‍ : വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്‌പ്ലൈന്‍സിലുള്ള കോണ്‍ഗ്രഗേഷന്‍ കോള്‍ അമി  ഓടിറ്റോറിയത്തില്‍ (252 Soundview Avenue, White Plains, NY 10606) ഏപ്രില്‍ 27  ന് , ശനിയാഴ്ച  വൈകിട്ട് 5  .30 മുതല്‍ 10  മണിവരെ നടത്തുന്നതാണ്. 
 
ഈസ്റ്റര്‍ മെസ്സേജ് നല്‍കുന്നത് യോങ്കേഴ്‌സ് സെന്റ് ആന്‍ഡ്രൂഡ്‌സ് മാത്തോമാ ചര്‍ച്ചിലെ വികാരി റെവ. കെ .എ .വര്‍ഗീസും  വിഷു മെസ്സേജ് നല്‍കുന്നത് അമേരിക്കയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഉണ്ണികൃഷ്ണന്‍ ഫ്‌ലോറിഡായാണ്. 
 
പ്രവാസി മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാനും, ഒര്‍ത്തിര്‍ക്കനും  കഴിയുന്ന മലയാളി മനസുകളെ കണ്ടറിഞ്ഞ അഭിനയ പാടവം തെളിയിച്ച ഒരു പിടി  കലാകാരന്‍മ്മാരും കലാകാരികളുംഅവതരിപ്പിക്കുന്ന    വേറിട്ട കലാപരിപാടികളും നുതന അവതരണശൈലിയുമായെത്തുന്ന  സംഗീതത്തില്‍  പ്രപഞ്ചം സൃഷ്ടിക്കുന്ന ഗായിക, ഗായകന്‍മ്മാര്‍ അവതരിപ്പിക്കുന്ന സംഗീതനിഷയും  സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്ഥതയുംകൊണ്ട് ഒട്ടേറെ പുതുമകളാണ്  നമക്ക് സമ്മാനിക്കാനിരിക്കുന്നത്.
 
ആയിരത്തില്‍ പരം ആളുകള്‍ക് ഇരിക്കവുന്ന ഓടിറ്റോറിയീ ആണ് ഫാമിലി നെറ്റിന് വേണ്ടി  സജമാക്കിയിരിക്കുന്നത്.ഏതു സാഹചര്യത്തില്‍ ജീവിച്ചാലും സ്വന്തം സംസ്‌കാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവരാണ് പ്രവാസികളായ മലയാളികള്‍. എളിയ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാരൂപങ്ങളുമായി ഒരുക്കുന്ന ഈ സായം സന്ധ്യയുടെ പൂര്‍ണ്ണവിജയം കലാസ്‌നേഹികളായ നിങ്ങള്‍ ഓരോരുത്തരുടേയും സഹകരണത്തിലാണെന്ന കാര്യം സവിനയം അറിയിക്കുകയാണ്.
 
ഈ ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍, ന്യൂ യോര്‍ക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ജോയി ഇട്ടന്‍, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, സെക്രട്ടറി നിരീഷ് ഉമ്മന്‍, ട്രഷര്‍ ടെറസണ്‍ തോമസ്, ജോയിന്റ് സെക്രട്ടറി പ്രിന്‍സ് തോമസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ രാജന്‍ റ്റി ജേക്കബ് മറ്റ് കമ്മിറ്റി മെംബേര്‍സ്  എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More