You are Here : Home / USA News

മാണി സാര്‍ കേരളം കണ്ട ശക്തനായ നേതാവ്: പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക

Text Size  

Story Dated: Friday, April 12, 2019 10:48 hrs UTC

ന്യൂയോര്‍ക്ക്: കേരളം കണ്ട അതിശക്തനായ നേതാവായിരുന്നു ശ്രീ കെ. എം. മാണി. എന്ന് പ്രവാസി കേരള കോണ്‍ഗ്രസ്  ഓഫ് നോര്‍ത്ത് അമേരിക്ക കഴിഞ്ഞ ദിവസം ദേശീയമായി സംഘടിപ്പിച്ച കോണ്‍ഫറന്‍സ് കാള്‍ യോഗത്തില്‍  വിലയിരുത്തി.  അടിയന്തിരമായി നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റ് ശ്രീ പി. സി. മാത്യു വിളിച്ചു കൂട്ടിയ യോഗത്തില്‍ അമേരിക്കന്‍ മലയാളി നേതാവും മുന്‍ കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് നേതാവുമായ ശ്രീ  അനിയന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.  ശ്രീ ഷോളി കുമ്പിളുവേലി, ശ്രീ ജോണ്‍ സി. വര്ഗീസ് എന്നിവര്‍ യോഗത്തിനു നേതൃത്വം കൊടുത്തു. നാഷണല്‍ പ്രസിഡന്റ് ജെയ്ബു കുളങ്ങര, നാഷണല്‍ സെക്രെട്ടറി സണ്ണി കാരിക്കല്‍, ഡാളസ് ചാപ്റ്റര്‍ പ്രെപസിഡന്റ് തോമസ് എബ്രഹാം, ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഫാന്‍സിസ് ചെറുകര, നാഷണല്‍ സെക്രട്ടറി 
സണ്ണി വള്ളിക്കളം, അഡ്വൈസറി ചെയര്‍ സഖറിയ കരുവേലി, തോമസ് ചെല്ലേത്, ഡാളസ് ചാപ്റ്റര്‍ സെക്രട്ടറി വര്ഗീസ് കയ്യാലക്കകം മുതലായവര്‍ പ്രസംഗിച്ചു.  മുഖ്യ അതിഥിയായി അമേരിക്കന്‍ മലയാളി  മീഡിയ ടൈക്കൂണ്‍  പി. പി. ചെറിയാന്‍ പങ്കെടുത്തു പ്രസംഗിച്ചു. 'കെ. കരുണാകരന്‍ കഴിഞ്ഞാല്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ അതി ശക്തനായ നേതാവ് ആരെന്നു ചോദിച്ചാല്‍ ശ്രീ മാണി സര്‍ ആണെന്ന് താന്‍ പറയുമെന്നത് പി. പി. തന്റെ പ്രസംഗത്തില്‍ പറഞ്ഞു. 
ഹൂസ്റ്റണില്‍ നിന്നും ജോസ് ചാഴികാടന്‍: തിരുവന്തപുരത്ത്  ആവശ്യങ്ങളുമായി എത്തുന്നവരെ സ്‌നേഹവായ്‌പോടെ  മാണിസാര്‍ കെയര്‍ ചെയ്യുന്ന വിധങ്ങള്‍ വിവരിച്ചത് ഹൃദയ സ്പര്‍ശമായി മാറി.
 
നാഷണല്‍ പ്രസിഡണ്ട് ജെയ്ബു കുളങ്ങര, നാഷണല്‍  കോഓര്‍ഡിനേറ്റര്‍ മാത്തുക്കുട്ടി ആലും പരംമ്പില്‍, അഡ്വൈസറി ബോര്‍ഡ് ചെയര്മാന് സഖറിയ കരുവേലി, നാഷണല്‍ സെക്രട്ടറി സജി പുതൃക്കയില്‍, സണ്ണി വളളിക്കളം ചിക്കാഗോ, ജേക്കബ് എബ്രഹാം ഡാളസ്  എന്നിവര്‍ മാണി സര്‍ കേരളത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ ഉദ്ധരിച്ചു പ്രസംഗിച്ചു.  വേള്‍ഡ് മലയാളീ കൗണ്‍സില്‍ അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ചാക്കോ കോയിക്കലേത്, നാഷണല്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ എന്നിവര്‍ അനുശോചനങ്ങള്‍ അറിയിച്ചു.  ന്യൂയോര്‍ക്, ചിക്കാഗോ, ഹൂസ്റ്റണ്‍, ഡാളസ് മുതലായ സിറ്റികളില്‍ അനുശോചന യോഗം സംഘടിപ്പിക്കുമെന്ന് പി. സി. മാത്യു അറിയിച്ചു.
കേരള രാഷ്ട്രീയം കണ്ടതില്‍ മികവുറ്റ നിയമസഭാ സാമാജികന്‍, ജനോപകാര പ്രദമായ പദ്ധതികള്‍ പഠിച്ചു നിയമ സഭയില്‍ അവതരിപ്പിച്ച് അംഗീകാരം നേടുന്ന എം. എല്‍. എ., സമര്‍ത്ഥനായ മന്ത്രി, പാലാ എന്ന നിയോജക മണ്ഡലത്തെ മനോഹരമാക്കുവാന്‍ വളരെ അധികം പ്രവര്‍ത്തനം കാഴ്ച്ച വെച്ച തോല്പിയ്ക്കാന്‍ കഴിയാത്ത നേതാവ്, മനുഷ്യ സ്‌നേഹി, എന്നൊക്കെ ഓര്‍ക്കാനുണ്ട് മാണിസാറിനെപ്പറ്റിഎന്ന് ഏവരും ഓര്‍മിച്ചു.
 
നിര്‍ധനര്‍ക്ക് വേണ്ടി കാരുണ്യ ലോട്ടറിയും അത് സംബന്ധിച്ചുള്ള പദ്ധതികളും പ്രവാസികള്‍ക്കു വേണ്ടി കൂടിയാണ് നടപ്പാക്കിയത്. ലണ്ടനില്‍ പാര്‌ലമെന്റ് സാമാജികര്‍ക്കു മുന്നില്‍ അധ്വാന വര്‍ഗ സിദ്ധാന്ധം അവതരിപ്പിച്ചത് ലോകമെമ്പാടും ശ്രദ്ധയാകര്‍ഷിച്ചു. പ്രവാസികള്‍ക്ക് നാട്ടിലെത്തുമ്പോള്‍ എന്ത് വിഷയവുമായി മാണിസാറിനെ സമീപിച്ചാലും അദ്ദേഹം തീരുമാനം ഉണ്ടാക്കുമായിരുന്നു. കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവ് വരുത്തുവാന്‍ മാണിസാര്‍ മുന്‍കൈ എടുത്തത് പ്രവാസികള്‍ക്ക് ആശ്വാസമായി തീര്‍ന്ന ഒരു വലിയ കാര്യം തന്നെ ആണ് യോഗം വിലയിരുത്തി.
 
അചഞ്ചലമായ നേതൃത്വ പാടവത്തിന്റെ പര്യായമായിരുന്ന മാണിസാര്‍ വിവാദത്തില്‍പെടുമ്പോളും തളരാത്ത ആത്മ വിശ്വസവും ഈശ്വര ഭക്തിയും ഉണ്ടായിരുന്ന തിനാല്‍ അതിനെയെല്ലാം മറികടന്നു എന്നുമാത്രമല്ല കേരളം കണ്ട സമര്‍ത്ഥനായ ധനമന്ത്രി, നിയമമന്ത്രി എന്നുകൂടി ഉറപ്പായും ചരിത്രത്തില്‍ മാണി സര്‍ അറിയപ്പെടും. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ നൂറോളം അമേരിക്കയില്‍ നിന്നും നൂറിലധികം പേര്‍ പങ്കെടുത്തു. പെങ്കെടുത്ത ഏവര്‍ക്കും ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍ സി. വര്ഗീസ് നന്ദി പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.