You are Here : Home / USA News

ഫാ. ബിജേഷ് ഫിലിപ്പ് നയിക്കുന്ന ധ്യാനം ഡാളസില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, February 04, 2019 09:55 hrs EST

ഡാലസ്: പ്രശസ്ത സുവിശേഷകനും, ചിന്തകനും, ധ്യാന ഗുരുവും, നാഗ്പൂര്‍ സെമിനാരിയുടെ പ്രിന്‍സിപ്പാളുമായ ഫാ. ബിജേഷ് ഫിലിപ്പ് ഡാലസ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ വിശുദ്ധ മൂന്ന് നോമ്പിനോടനുബന്ധിച്ചു ഫെബ്രുവരി 10 മുതല്‍ 13 വരെ ധ്യാനയോഗത്തിന് നേതൃത്വം നല്‍കുന്നു. കുടുംബ നവീകരണം, ആന്തരിക ശുദ്ധീകരണം, സമഗ്രസൗഖ്യം എന്നിവ ഉള്‍പ്പെടുത്തി ക്രിസ്തീയ ജീവിത യാത്രയുടെ പ്രത്യാശയും വിജയവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ധ്യാന ചിന്തകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. രാവിലെ പ്രഭാത പ്രാര്‍ഥനയും ഇടവിട്ടുള്ള മെഡിറ്റേഷന്‍ ക്ലാസുകളും, ബൈബിള്‍ വായനയും, ധ്യാനവും, ഗാനാലാപനങ്ങളും ഉണ്ടാകും. ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ജോണ്‍ കുന്നത്തുശ്ശേരിയില്‍ അറിയിച്ചു. ധ്യാനത്തില്‍ പങ്കെടുക്കുന്നതിന് ദൂരെ നിന്നും എത്തിച്ചേരുന്നവര്‍ക്കു താമസ സൗകര്യവും നല്‍കുമെന്ന് ഫാദര്‍ പറഞ്ഞു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്മിത ഗീവര്‍ഗീസ്: (ട്രഷറര്‍) : 214 662 7070ജോണ്‍സന്‍ ജേക്കബ് (സെക്രട്ടറി) :682 234 9013.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More