You are Here : Home / USA News

കെ. വർഗീസിന്റെ നിര്യാണത്തിൽ ബിഷപ് ഡോ. മാർ ഫിലക്സിനോസ് അനുശോചിച്ചു.

Text Size  

Story Dated: Thursday, January 31, 2019 02:46 hrs UTC

ന്യുയോർക്ക്: മാർത്തോമ്മ സഭയുടെ മുൻ അത്മായ ട്രസ്റ്റീ കൊല്ലം ഇളമ്പൽ വലിയവിളയിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് കെ.വർഗീസ് (76) നിര്യാണത്തിൽ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് അനുശോചനം അറിയിച്ചു.

12 വർഷം സഭയുടെ അത്മായ ട്രസ്റ്റീ ആയിരുന്ന പരേതൻ മാർത്തോമ്മ സഭാ കൗൺസിൽ, എപ്പിസ്‌കോപ്പൽ നോമിനേഷൻ ബോർഡ്, വൈദീക തെരഞ്ഞെടുപ്പ് കമ്മറ്റി, തിരുവല്ലാ മാർത്തോമ്മ കോളേജ്, ആയൂർ എൻജിനിയറിംഗ് കോളേജ് എന്നിവയുടെ ഗവേണിംഗ് ബോർഡ് അംഗം തുടങ്ങിയ പലനിലകളിൽ പ്രവർത്തിച്ചു.

കിടങ്ങന്നൂർ കുറവൻപറമ്പിൽ ശോശാമ്മയാണ് ഭാര്യ. സാം വർഗീസ് (ചാർട്ടേർഡ് അക്കൗണ്ടന്റ്,കൊല്ലം), ജോർജ് വർഗീസ് (മാനേജിംഗ് ഡയറക്ടർ, ഫെതർ സോഫ്റ്റ്ടെക് എറണാകുളം), എൽസ വർഗീസ് (കാലിഫോർണിയ) എന്നിവർ മക്കളും ആച്ചി, ടീന, തോമസ് അലക്‌സാണ്ടർ എന്നിവർ മരുമക്കളും ആണ്.

ഫെബ്രുവരി 1 വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് ഡോ.ജോസഫ് മാർതോമ്മ മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ കൊല്ലം ഇളമ്പൽ സെന്റ്.തോമസ് മാർത്തോമ്മപള്ളിയിൽ വെച്ച് സംസ്കാര ശ്രുശ്രുഷയും തുടർന്ന് സംസ്കാരം നടത്തുന്നതുമാണ്.

(ഷാജി രാമപുരം)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.