You are Here : Home / USA News

അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 30, 2019 03:30 hrs UTC

ചിക്കാഗോ: 2019 ജൂലൈ 17 മുതല്‍ 20 വരെ ചിക്കാഗോ ഹില്‍ട്ടണ്‍ കോണ്‍ഫറന്‍സ് സെന്ററില്‍ (Hilton Chicago Oak Brook Suits & Dury Lane) നടക്കുന്ന ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സും, ഭദ്രാസനത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്കുമായി അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനിയുടെ മേലധികാരത്തിന്‍ കീഴില്‍ രൂപീകരിച്ച കോണ്‍ഫറന്‍സ് കമ്മിറ്റി പുനസംഘടിപ്പിച്ചതായി ഭദ്രാസനത്തിലെ എല്ലാ പള്ളികളിലേയും വികാരിമാര്‍ക്കും പള്ളി കൈസ്ഥാനികള്‍ക്കും വിശ്വാസികള്‍ക്കുമായി അയച്ച കല്പനയില്‍ അഭി. തിരുമേനി അറിയിച്ചു. കോണ്‍ഫറന്‍സ് കമ്മിറ്റി കണ്‍വീനേഴ്‌സ് ആയി ഫാ. ഡാനിയേല്‍ ജോര്‍ജ് (ബെല്‍വുഡ്), ഫാ. രാജു ഡാനിയേല്‍ (എല്‍മസറ്റ്), ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ (ചിക്കാഗോ), ഏബ്രഹാം വര്‍ക്കി (ബെല്‍വുഡ്) എന്നിവരെ നിയമിച്ചു. കൂടാതെ ഭദ്രാസനത്തെ മേഖലകളായി തിരിച്ച് താഴെപ്പറയുന്നവരെ ഏരിയാ കണ്‍വീനര്‍മാരായും നിയമിച്ചു.

 

ലോസ്ആഞ്ചലസില്‍ നിന്നു ഫാ. സാമുവേല്‍ വര്‍ഗീസ്, ഏബ്രഹാം വര്‍ഗീസ്, ജോഷ് മണലില്‍. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നു ഫാ. തോമസ് മത്തായി, സാം വര്‍ഗീസ്. കാനഡ- വാഷിഗ്ടണില്‍ നിന്നും ഫാ. ഡോ. പോള്‍ വര്‍ഗീസ്, ബാബു പാറയില്‍, ജോ വര്‍ഗീസ്, ആഷ്‌ലി വര്‍ഗീസ്, ഹൂസ്റ്റണില്‍ നിന്നും ഫാ. വര്‍ഗീസ് തോമസ്, തോമസ് ഐപ്പ്, റോബി മത്തായി, ഡാളസില്‍ നിന്നും ഫാ. തമ്പാന്‍ വര്‍ഗീസ്, അലക്‌സ് അലക്‌സാണ്ടര്‍, ഓസ്റ്റിന്‍ ചെറിയാന്‍, ലിന്‍ഡാ സൈമണ്‍. ഡിട്രോയിറ്റില്‍ നിന്നും ഫാ. പി.സി ജോര്‍ജ്, ജോളി ഡാനിയേല്‍, റയാന്‍ തോമസ്. അറ്റ്‌ലാന്റയില്‍ നിന്നും ഫാ. ജോര്‍ജ് ഡാനിയേല്‍, ഫ്‌ളോറിഡയില്‍ നിന്നും ഫാ. ജോര്‍ജ് പൗലോസ്, മനോജ് അബ്രഹാം, മാത്യു കുട്ടി. ആയിരങ്ങള്‍ പങ്കെടുക്കുന്ന ഈ കോണ്‍ഫറന്‍സിനുവേണ്ടി രൂപീകരിച്ച കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളില്‍ അഭി. തിരുമേനി സന്തോഷം പ്രകടിപ്പിക്കുകയും, കോണ്‍ഫറന്‍സ് അനുഗ്രഹപ്രദവും വിജയകരമായിത്തീരുവാനും ആശംസിക്കുകയും ചെയ്തു. കോണ്‍ഫറന്‍സ് പി.ആര്‍ കമ്മിറ്റിക്കുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.