You are Here : Home / USA News

ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക കോണ്‍ഫറന്‍സിന് തുടക്കമായി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, November 01, 2013 02:06 hrs UTC

ന്യൂജേഴ്‌സി : ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഞ്ചാമത് ദേശീയ കോണ്‍ഫറന്‍സിന് തുടക്കമായി.സോമര്‍സെറ്റിലെ ഹോളിഡേ ഇന്നില്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ആതിഥേയത്വം വഹിച്ച അത്താഴ വിരുന്നില്‍ നാട്ടില്‍ നിന്നെത്തിയ അതിഥികളും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ചാപ്റ്റര്‍ ഭാരവാഹികളും പങ്കെടുത്തു. കെ.എന്‍. ബാലഗോപാല്‍ എം.പി., വി.ടി ബല്‍റാം എം.എന്‍.എ, ജോസ് പനച്ചിപ്പുറം, ആര്‍. ശ്രീകണ്ഠന്‍ നായര്‍, ജെ. ഗോപീകൃഷ്ണന്‍, വിനു വി.ജോണ്‍ എന്നിവര്‍ക്കൊപ്പം ദേശീയ പ്രസിഡന്റ് മാത്യൂ വര്‍ഗീസ് ജനറല്‍ സെക്രട്ടറി മധു കൊട്ടാരക്കര, ട്രഷറാര്‍ സുനില്‍ തൈമറ്റം, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ജോര്‍ജ് ജോസഫ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ റെജി ജോര്‍ജ് എന്നിവരും സന്നിഹിതരായിരുന്നു. സ്‌പോണ്‍സര്‍മാരും പങ്കെടുത്തു.

ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോസ് കാടാപുറം പരിപാടികള്‍ കോ ഓര്‍ഡിനേറ്റ് ചെയ്തു. പ്രസിഡന്റ് മാത്യൂ വര്‍ഗീസ്, ജനറല്‍ സെക്രട്ടറി മധു കൊട്ടാരക്കര, കോണ്‍ഫറന്‍സ് ചെയര്‍മാന്‍  ജോര്‍ജ് ജോസഫ്, നിയുക്ത പ്രസിഡന്‌റ് ടാജ് മാത്യൂ, ജോസ് കണിയാലി, ശിവന്‍ മുഹമ്മ, ട്രഷറര്‍ സുനില്‍ തൈമറ്റം എന്നിവര്‍ സംസാരിച്ചു.

വെള്ളിയാഴ്ച രാവിലെ 9ന് രജിസ്‌ട്രേഷന്‍ തുടങ്ങും. 10ന് പരിപാടികള്‍ക്ക് തുടക്കമാവും. ജോസ് പനച്ചിപ്പുറം തൂലിക ചലിക്കുമ്പോള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കും. ഒക്ലഹോമ/കാലിഫോര്‍ണിയ ചാപ്റ്ററുകള്‍ ഹോസ്‌റ്‌റ് ചെയ്യും. ജോര്‍ജ് ജോസഫ് ആണ് മോഡറേറ്റര്‍.
വിനു വി. ജോണ്‍ നേതൃത്വം നല്‍കുന്ന രണ്ടാം സെഗ്മെന്റ് ഉച്ചഭക്ഷണത്തിന് ശേഷം 2 മണിക്ക് തുടങ്ങും. ഫിലാഡല്‍ഫിയ ചാപ്റ്ററാണ് ഹോസ്റ്റ് ചെയ്യുന്നത്. 'ഡിജിറ്റല്‍ പോയിന്റ്' എന്നതാണ് ചിന്താവിഷയം. മനു തുരുത്തിക്കാടനാണ് മോഡറേറ്റര്‍.

ഇടവേളയ്ക്ക് ശേഷം 4.30 ന് 'മാറ്റത്തിന്റെ മാധ്യമരംഗം'. അമേരിക്കയിലെ മലയാള മാധ്യമരംഗം നേരിടുന്ന വെല്ലുവിളികളാണ് പ്രതിപാദ്യ വിഷയം. ഹൂസ്റ്റണ്‍ ചാപ്റ്ററാണ് ഹോസ്റ്റ് ചെയ്യുന്നത്. ടാജ് മാത്യൂ നേതൃത്വം നല്‍കും.

ഡിന്നറിന് ശേഷം ഉദ്ഘാടനസമ്മേളനം കെ.എന്. ബാലഗോപാലന്‍ എം.പി. ഉദ്ഘാടനം ചെയ്യും. അതിഥികളും സാംസ്‌കാരികപ്രവര്‍ത്തകരും സംസാരിക്കും. സുവനീര്‍ പ്രകാശനവും നടക്കും.തുടര്‍ന്ന് ചിരിയരങ്ങ്, രാജു മൈലപ്ര, ഡോ.എം.വി.പിള്ള, ഡോ. റോയി തോമസ്, ജോസ് പനച്ചിപുറം, ആര്‍. ശ്രീകണ്ഠന്‍നായര്‍ എന്നിവര്‍ നയിക്കും. ഓഡിയന്‍സിനും പങ്കെടുക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.