You are Here : Home / USA News

അമ്പത് കുടുംബങ്ങള്‍ക്ക് അത്താണിയായി ഫോമായും കൈരളി ഓഫ് ബാള്‍ട്ടിമോറും കൈകോര്‍ക്കുന്നു

Text Size  

പന്തളം ബിജു

thomasbiju@hotmail.com

Story Dated: Friday, December 28, 2018 02:03 hrs UTC

ഡാളസ്: കേരളത്തില്‍ കഷ്ടതയനുഭവിക്കുന്ന നിര്‍ദ്ധനരായ അമ്പത് കുടുംബങ്ങള്‍ക്ക്, ഫോമായും കൈരളി ഓഫ് ബാള്‍ട്ടിമോറും ചേര്‍ന്ന് മൂന്നാംഘട്ട ധനസഹായം എത്തിക്കുന്നു. ഇരുപതിയാറായിരം ഡോളര്‍ ഇതിലേക്കായി സമാഹരിച്ച് കേരളത്തിലെ മൂന്നു സ്ഥലങ്ങളിലായുള്ളവര്‍ക്ക് സഹായം എത്തിക്കുന്നു. ആദ്യഘട്ടം പറവൂരും, രണ്ടാം ഘട്ടം ആലപ്പുഴയും, മൂന്നാം ഘട്ടം ആലുവയിലുമായി വിതരണം ചെയ്യുന്നു. ജനുവരിമാസം ആലുവയില്‍ വെയ്ച്ചു ഫോമായുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ ഭാരവാഹികള്‍ സഹായവിതരണം ഉദ്ഘാടനം ചെയ്യും. ഈ ഹോളിഡേ സീസണില്‍ നമ്മള്‍ ചെയ്യുന്ന ചെറുതും വലുതുമായ സഹായങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ഒരു നേരത്തെ ആഹാരത്തിനായും, ഒരു ജോഡി വസ്‌ത്രത്തിനായും, തലചായ്ക്കാനായ് ഒരു കൂരയ്ക്കുമായി നമ്മുടെ മുന്‍പില്‍ നിസ്സഹാരായി നില്ക്കുന്നവരുടെ കണ്ണീരൊപ്പാന്‍ ഫോമായുടെ ചാരിറ്റിപ്രവര്‍ത്തനത്തിലൂടെ കഴിയുമെന്ന് തങ്ങള്‍ക്കു അതിയായ വിശ്വാസമുണ്ടെന്ന് കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ പ്രസിഡന്റ്‌ ജോണ്‍സണ്‍ കടംകുളത്തില്‍, സെക്രെട്ടറി ടൈസന്‍ തോമസ്‌, ട്രെഷറാര്‍ ബെന്നി തോമസ്‌ എന്നിവര്‍ ഒരേമനസോടെ അറിയിച്ചു.

 

കൈരളി പ്രളയദുരിതാശ്വാസ നിധിയിലേക്കു ഇത്രയും വലിയ ഒരു തുക സമാഹരിക്കുവാന്‍ സഹകരിച്ച കമ്മറ്റിയംഗങ്ങളായ അല്‍ഫോന്‍സാ റഹ്മാന്‍, സാജു മാര്‍ക്കോസ്, സൂരജ് മാമ്മന്‍, സബീന നാസര്‍ എന്നിവരെ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. http://www.kairaliofbaltimore.com ഫോമാ നേതാവ് തോമസ്‌ ജോസ് (ജോസുകുട്ടി), റിജിയണല്‍ വൈസ് പ്രസിഡന്റ്‌ ജോയി കൂടലി എന്നിവരുടെ ശ്രമഫലമായാണ് ഈ പദ്ധതിയുമായി ഫോമായെ ബന്ധപെടുത്തിയത്. നിങ്ങളുടെ സഹായത്തില്‍ നിന്ന് ഒരു പെന്നിപോലും നഷ്ടമാകാതെ, അത് എത്തേണ്ടവരുടെ കൈകളിലേക്ക് വൈകാതെ എത്തിച്ചിരിക്കും എന്ന് ഫോമായ്കു ഉറപ്പു നല്‍കുവാന്‍ കഴിയുമെന്ന് ഫോമാ പ്രസിഡന്റ്‌ ഫിലിപ്പ് ചാമത്തില്‍ കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ കമ്മറ്റിയെ ആശംസിച്ചുകൊണ്ട് അഭിമാനത്തോടെ പറഞ്ഞു. വാക്കുകളിലും, വാഗ്ദാനങ്ങളിലും മാത്രം നില്‍ക്കാതെ, ഫോമായുമായി സഹകരിക്കുവാന്‍ എല്ലാ അസോസിയേഷനുകളെയും അദ്ദേഹം ആഹ്വാനം ചെയ്തു. കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ കമ്മറ്റിയ്ക് ഫോമായുടെ പേരിലുള്ള നന്ദി പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, സെക്രെട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്‌. വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്‌, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവരും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.