You are Here : Home / USA News

ഷിക്കാഗോയില്‍ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, December 28, 2018 01:55 hrs UTC

ഷിക്കാഗോ: ദേവലോകം അരമനയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ തിരുമേനിയുടെ അമ്പത്തഞ്ചാം ഓര്‍മ്മപ്പെരുന്നാള്‍ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ആഘോഷങ്ങള്‍ക്ക് ഫാ. ഡാനിയേല്‍ ജോര്‍ജ് നേതൃത്വം നല്‍കും. ഡിസംബര്‍ 31-നു തിങ്കളാഴ്ച വൈകിട്ട് 7-നു സന്ധ്യാപ്രാര്‍ത്ഥനയും ധ്യാന പ്രസംഗവും ഉണ്ടായിരിക്കും. ജനുവരി ഒന്നിനു ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. ധൂപ പ്രാര്‍ത്ഥനയ്ക്കും കൈമുത്തിനും ശേഷം നടക്കുന്ന സ്‌നേഹവിരുന്നിനു ബൈജു ജോസും, ഡെന്നീസ് ജോര്‍ജും നേതൃത്വം നല്‍കും. പരിശുദ്ധ തിരുമേനിയുടേയും വട്ടശേരില്‍ തിരുമേനിയുടേയും വാത്സല്യവാനായിരുന്ന ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ തിരുമേനിയെ 1929 ഫെബ്രുവരി 13-നു കോട്ടയം മാര്‍ ഏലിയാ ചാപ്പലില്‍ വച്ചു മലങ്കരയിലെ മൂന്നാമത്തെ കാതോലിക്കയായി വാഴിച്ചു. ദൈവത്തില്‍ അടിയുറച്ച വിശ്വാസവും ഭക്തിയും, സര്‍വ്വോപരി തിരുമേനിയുടെ സത്യദീക്ഷയുമായിരുന്നു ബാവാ തിരുമേനിയുടെ വിജയത്തിന്റെ രഹസ്യം. അനേകരുടെ ഹൃദയത്തില്‍ തിരുമേനി ഇന്നും സജീവമായിത്തന്നെ നിലകൊള്ളുന്നു. പരിശുദ്ധ പിതാവിന്റെ ഭക്തിനിര്‍ഭരമായ ഓര്‍മ്മപ്പെരുന്നാളിലേക്ക് എല്ലാ ഭക്തജനങ്ങളേയും വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ്, ട്രസ്റ്റി പി.സി. വര്‍ഗീസ്, സെക്രട്ടറി ഷിബു മാത്യൂസ് തുടങ്ങിയവര്‍ സ്വാഗതം ചെയ്തു. ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.