You are Here : Home / USA News

ഫൊക്കാന ടുഡേ കേരള കണ്‍വെന്‍ഷനില്‍ റിലീസ് ചെയ്യും

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Tuesday, November 27, 2018 12:02 hrs UTC

ഫൊക്കാനയുടെ മുഖപത്രമായ ആയ ഫൊക്കാന ടുഡേ ജനുവരി30 ന് തിരുവനന്തപുരത്തു നടത്തുന്ന കേരള കണ്‍വെന്‍ഷനോട് അനുബന്ധിച്ച് പുറത്തിറക്കുവാന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി തീരുമാനിക്കുകയുണ്ടായി . ഫൊക്കാനയുടെ പ്രവര്‍ത്തങ്ങള്‍ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ തുടങ്ങിവ ഉള്‍പ്പെടുത്തി അണിയിച്ചൊരുക്കുന്ന ഫൊക്കാന ടുഡേ പ്രദര്‍ശന ഗംഭീരമായ ഒരു ന്യൂസ് പേപ്പര്‍ ആയി ഫൊക്കാന കഴിഞ്ഞ വര്‍ഷങ്ങളില്‍ പബ്ലിഷ് ചെയ്ത് വരുന്നതാണ് . അമേരിക്കക്കയില്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാന കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തുആണ് ഫൊക്കാനകേരള കണ്‍വന്‍ഷന്‍ അരങ്ങേറുന്നത്. ഇതില്‍ മുഖ്യമന്ത്രിയും ,ഗവര്‍ണ്ണര്‍ ,മന്ത്രിമാര്‍ ,എം .പി മാര്‍ ,എം .എല്‍ .എ മാര്‍ സാഹിത്യ നായകന്മാര്‍ തുടങ്ങി നിരവധി വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്നു .അതുകൊണ്ടുതന്നെ ഇത് എത്രയും വിജയകരമാക്കുന്നുതിനുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍ ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ ,സെക്രട്ടറി ടോമി കോക്കാട്ട്,ട്രഷര്‍ സജിമോന്‍ ആന്റണി , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍സി സി ജേക്കബ് , കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് ,പേട്രണ്‍ പോള്‍ കറുകപ്പള്ളില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. ഫൊക്കാന ടുഡേയുടെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ ,സെക്രട്ടറി ടോമി കോക്കാട്ട്,സജിമോന്‍ ആന്റണി ,ജോര്‍ജി വര്‍ഗീസ്, ശ്രീകുമാര്‍ ഉണ്ണിത്താന്‍,അനില്‍ ആറന്മുള,ജോര്‍ജ് നടവയല്‍,ബിജു കൊട്ടാരക്കര,എബ്രഹാം പോത്തന്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു വരുന്നു. ഫൊക്കാന ടുഡേ എത്രയും മനോഹരവും ആകര്‍ഷകവും സാഹിത്യ- സാംസ്‌ക്കാരിക മൂല്യങ്ങളുമുള്ള ഒരു പത്രമായി പ്രസിദ്ധീകരിക്കുന്നതിനുവേണ്ട സത്വരനടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. മൂവായിരത്തിലധികം കോപ്പികള്‍ അച്ചടിക്കുന്ന ഈ ഫൊക്കാന ടുഡേ അമേരിക്കയുടെ എല്ലാ ഭാഗത്തും നാട്ടിലും വിതരണം ചെയ്യും. ആയതിലേക്ക് നിങ്ങളുടെ സാഹിത്യസൃഷ്ടികള്‍, ഫൊക്കാന സംബദ്ധമായ രചനകള്‍, പരസ്യങ്ങള്‍ എന്നിവ ക്ഷണിക്കുന്നു. ഡിസംബര്‍ 30-നകം ലഭിക്കത്തക്ക വിധത്തില്‍ unnithan04@gmail.com എന്ന ഇമെയിലില്‍ അയക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.