ഷിക്കാഗോ: ഒക്ടോബര്‍ 27-ന് സ്കോക്കി ഹോളിഡേ ഇന്നില്‍ വെച്ച് ഇന്തോ- അമേരിക്കന്‍ ഡെമോക്രാറ്റിക് ഓര്‍ഗനൈസേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ ഇല്ലിനോയി സ്റ്റേറ്റ് ഗവര്‍ണര്‍ പാറ്റ് ക്യൂന്‍ ഷിക്കാഗോയിലെ ഫോമാ ഭാരവാഹികളുമായി സൗഹൃദം പങ്കുവെച്ചു. ഭാരവാഹികളായ ജനറല്‍ സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസ്, റീജിയണല്‍ വൈസ് പ്രസിഡന്റ് ജോസി കുരിശിങ്കല്‍, കണ്വെന്ഷന് ജനറല്‍ കണ്‍വീനര്‍ ബെന്നി വാച്ചാച്ചിറ, നാഷണല്‍ കമ്മിറ്റി അംഗം ഡോ, സാല്‍ബി പോള്‍ ചേന്നോത്ത്, ഷിക്കാഗോ മലയാളി അസോസിയേഷന് പ്രസിഡന്റ് സണ്ണി വള്ളിക്കളം, കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന് പ്രസിഡന്റ് ജീന്‍ പുത്തന്‍പുരയ്ക്കല്‍, ജോര്‍ജ് പണിക്കര്‍ എന്നിവര്‍ ഗവര്‍ണറുമായി അല്പസമയം ചെലവിടുകയുണ്ടായി. ഗവര്‍ണറുടെ അടുത്ത ഇന്ത്യാ സന്ദര്‍ശനത്തില്‍ കേരളം കൂടി ഉള്‍പ്പെടുത്തുമെന്ന് അറിയിച്ചു.
Comments