You are Here : Home / USA News

150 വർഷം പഴക്കമുള്ള പള്ളി കെട്ടിടം കത്തിയമർന്നിട്ടും അഗ്നിനാളങ്ങൾ സ്പർശിക്കാതെ ജീസ്സസ് ചിത്രം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 27, 2018 11:11 hrs UTC

വേക്ക്ഫീൽഡ് (മാസ്സാച്യുസെറ്റ്സ്) ∙ 150 വർഷം പഴക്കമുള്ള വേക്ക് ഫീൽഡിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ച് കത്തിയമർന്നിട്ടും തീയുടെ സ്പർശം പോലും ഏൽക്കാതെ ജീസ്സസിന്റെ ചിത്രം ചാര കൂമ്പാരങ്ങൾക്കിടയിൽ നിന്നും കണ്ടെടുത്തത് വിശ്വാസികളെ അത്ഭുത സപ്തരാക്കി.

ഒക്ടോബർ 24 ന് രാവിലെ കത്തിയമർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടയിലാണ് ചർച്ചിന്റെ മുൻ വാതിലിനകത്ത് തൂക്കിയിട്ടിരുന്ന ചിത്രം ശുചീകരണ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഇടിമിന്നലേറ്റതാണ് കെട്ടിടത്തിന് തീ പിടിക്കാൻ കാരണമെന്ന് പള്ളിക്കെതിർ വശം താമസിക്കുന്ന ക്രിസ്ത്യൻ ബ്രൂണൊ പറഞ്ഞു. പെട്ടെന്ന് പുകയും തുടർന്ന് തീയും ചർച്ച് ബിൽഡിങ്ങിൽ നിറയുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. സംഭവം നടക്കുമ്പോൾ പള്ളിക്കകത്ത് ആളുകൾ ഉണ്ടായിരുന്നതായും എന്നാൽ ആർക്കും പൊള്ളൽ ഏറ്റില്ല എന്നതും അത്ഭുതമാണെന്ന് ഇവർ പറയുന്നു.

ഇവിടെ സേവനം അനുഷ്ഠിച്ചിരുന്ന മുൻ പാസ്റ്ററാണ് ജീസ്സസിന്റെ ചിത്രം നൽകിയതെന്ന് പാരീഷ് അംഗം സൂസൻ പറഞ്ഞു.

കഴിഞ്ഞ കാലങ്ങൾ പ്രയാസങ്ങളിലൂടെ കടന്നു പോയപ്പോഴും നിരവധി പ്രതി സന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും ആശ്രയമായിരുന്നു ഈ ചിത്രം. ഇപ്പോൾ സംഭവിച്ച നഷ്ടങ്ങൾക്കിടയിലും പ്രകാശത്തിന്റെയും പ്രത്യാശയുടേയും ആശ്വാസത്തിന്റേയും പ്രതീകമായി അവശേഷിക്കുന്നു വെന്നതുതന്നെ വലിയൊരു ഭാഗ്യമാണെന്നും സൂസൻ പറഞ്ഞു. ജീസ്സസിന്റെ ചിത്രത്തിന് ഇപ്പോൾ ദേവാലയത്തിൽ കഴിയുന്നതിന് സാധ്യമല്ലാത്തിനാൽ ഓരോ വിശ്വാസിയുടേയും ഹൃദയത്തിൽ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൂസൻ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.