You are Here : Home / USA News

ഷിക്കാഗോയിൽ ഒരു ഡോളർ വീതം 4000 ലോട്ടുകൾ വിൽപനയ്ക്ക്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 27, 2018 11:09 hrs UTC

ഷിക്കാഗോ ∙ ഷിക്കാഗോ സിറ്റിയുടെ ലാർജ് ലോട്ട് പ്രോഗ്രാമിന്റെ ഭാഗമായി നാലായിരത്തിലധികം ലോട്ടുകൾ ഓരോന്നിനും ഒരു ഡോളർ വീതം വിൽപന നടത്തുമെന്ന് ഷിക്കാഗോ മേയർ ഓഫിസിൽ നിന്നും പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

2015 ൽ തുടങ്ങിയ ഈ പദ്ധതിയുടെ കീഴിൽ വരുന്ന സൗത്ത് സൈഡ് ജംഗിൾവുഡ് സമീപ പ്രദേശങ്ങളിൽ ഇതിനകം തന്നെ 2000 ത്തിലധികം ലോട്ടുകൾ വിൽപന നടത്തിയിട്ടുണ്ട്.

സിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥല വിൽപന മേയർ റം ഇമ്മാനുവേലിന്റെ ഫൈവ് ഇയർ ഹൗസിങ്ങ് പ്ലാൻ പദ്ധതിയുടെ ഭാഗമാണ്. നഗരാതിർത്തി യിലുള്ള 41,000 ഹൗസിങ്ങ് യൂണിറ്റുകൾ നിലനിർത്തുന്നതിനും മോടിപിടിപ്പിക്കുന്നതിനും 1.3 ബില്യൺ ഡോളറാണ് 2014– 2018 വർഷത്തിൽ ബഡ്ജറ്റ് ചെയ്തിരിക്കുന്നത്.

ഒരേ ബ്ലോക്കിൽ പ്രോപർട്ടി ഉള്ള അപേക്ഷകർക്ക് ഓരോ ഡോളർ വീതം പരമാവധി 2 ലോട്ടുകളാണ് നൽകുന്നത്. കൃത്യമായി നികുതി അടയ്ക്കുന്നവർ ക്കും സിറ്റിയിൽ യാതൊരു കുടിശ്ശികയും ഇല്ലാത്തവരെയാണ് ഇതിനു പരിഗണിക്കുന്നത്.

കുടുംബാംഗങ്ങൾ തമ്മിൽ കൂടുതൽ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും പുഷ്പങ്ങളും പച്ചക്കറികളും വച്ചു പിടിപ്പിക്കുന്നതിനും ഈ സ്ഥലം പ്രയോജനപ്പെടുത്താവുന്നതാണ്. ഡിസംബർ ആദ്യം വിൽപന ആരംഭിക്കുന്നതിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് :

www. Largelots.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.