You are Here : Home / USA News

ഡൽഹി ഹോസ് കാസിൽ ഫാദർ അലക്സാണ്ടർ കുര്യൻ നയിക്കുന്ന സുവിശേഷ കൺവെൻഷൻ

Text Size  

Story Dated: Sunday, October 14, 2018 10:31 hrs UTC

വാഷിങ്ടന്‍ /ഡൽഹി :ഡൽഹി ഹോസ് കാസിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഈ വർഷത്തെ സുവിശേഷ കൺവെൻഷൻ ഈ മാസം 20, 21 തിയതികളിൽ നടക്കും. യു.എസ് സർക്കാരിന്റെ മുതിർന്ന ജീവനക്കാരനും യു.എസിലെ ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ വടക്കുപടിഞ്ഞാറൻ ഇടവകയിലെ മുതിർന്ന പുരോഹിതനുമായ ഫാദർ അലക്സാണ്ടർ കുര്യൻ മുഖ്യ പ്രഭാഷണം നിർവഹിക്കും. ശനിയാഴ്ച 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. ഫാദർ അലക്സാണ്ടർ തന്റെ ആത്മീയ യാത്രയെ കുറിച്ച് പങ്കുവെക്കുന്നതോടൊപ്പം പ്രാർത്ഥന, സംഗീത വിരുന്ന്, ധ്യാനം എന്നിവയുമുണ്ടാകും. കൺവെൻഷൻ പൂർണമായും ഇംഗ്ലീഷിലായിരിക്കും. ഞായറാഴ്ച നടക്കുന്ന വിശുദ്ധ കുർബാനക്ക് ശേഷം ക്രിസ്ത്യൻ പാരന്റിങ്ങ് എന്ന വിഷയത്തിൽ ക്ലാസും നടക്കുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.