You are Here : Home / USA News

പത്തുവയസുകാരന്റെ ശരീരത്തില്‍ പച്ചകുത്താന്‍ അനുവദിച്ച മാതാവിനെതിരെ കേസ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 02, 2018 01:45 hrs UTC

ഒഹായോ: പത്തുവയസുള്ള മകന്റെ ശരീരത്തില്‍ പച്ചകുത്തുന്നതിന് പതിനാറുകാരനെ അനുവദിച്ച മാതാവിനെതിരെ പൊലീസ് കേസെടുത്തു. സെപ്റ്റംബര്‍ 28നായിരുന്നു സംഭവം. 34 വയസുള്ള നിക്കി ഡിക്കിന്‍സനെയാണു കുട്ടിയെ അപായപ്പെടുത്തുംവിധം നിയമവിരുദ്ധമായി പച്ചകുത്തിച്ചതിന് പൊലീസ് കേസെടുത്തത്. പത്തുവയസുകാരന്‍ മകന്റെ തുടര്‍ച്ചയായ അഭ്യര്‍ഥന മാനിച്ചാണു മാതാവ് പച്ചകുത്താന്‍ അനുവദിച്ചതെന്ന് പൊലീസ് പറഞ്ഞു. വീടിനകത്തുവച്ച് ചെയ്ത പ്രവര്‍ത്തി ഫെയ്‌സ് ബുക്കിലിട്ടതോടെയാണ് വിവാദയമായത്. പച്ചകുത്തിയ പതിനാറുകാരനെതിരെയും കേസെടുത്തു. പടം ഫെയ്‌സ്ബുക്കിലിട്ടതോടെ നൂറുകണക്കിനു ഫോണ്‍കോളുകള്‍ ഇതിനെതിരെ പൊലീസിനു ലഭിച്ചു. പത്തുവയസുകാരന്റെ ജീവനു ഭീഷണിയാകുന്നതാണ് ഈ പച്ചകുത്തലെന്ന് പലരും അഭിപ്രായപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കു പച്ചകുത്തുന്നത് ശിക്ഷാര്‍ഹമാണെന്നു പൊലീസ് പറഞ്ഞു. സംഭവം ഫെയക്ക് ആണെന്ന് മാതാവ് പറഞ്ഞെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.