You are Here : Home / USA News

സീറോ മലബാര്‍ നാഷണൽ കണ്‍വന്‍ഷന്‍ കിക്കോഫ് ഏഴിന് ഫ്ലോറിഡയിൽ

Text Size  

Story Dated: Sunday, September 30, 2018 05:58 hrs UTC

ഫ്ലോറിഡ ∙ ഏഴാമത് സീറോ മലബാര്‍ നാഷണല്‍ ‍കണ്‍വന്‍ഷന്റെ റജിസ്‌ട്രേഷൻ കിക്കോഫ് സൗത്ത് ഫ്ലോറിഡ കോറൽ സ്പ്രിങ്സ് അവർ ലേഡി ഓഫ് ഹെൽത്ത് ഫൊറോനാ കാത്തലിക് ദേവാലയത്തിൽ ഒക്ടോബർ ഏഴിന് രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം നടക്കും.

ഫൊറോനാ വികാരി ഫാദർ തോമസ് കടുകപള്ളി അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ രൂപത സഹായ മെത്രാനും കൺവൻഷൻ ജനറൽ കൺവീനറുമായ മാർ ജോയ് ആലപ്പാട്ട്, രൂപതാ ചാൻസലർ ഫാദർ ജോണിക്കുട്ടി പുലിശ്ശേരി, കൺവൻഷൻ കണ്‍വീനറും കൺവൻഷനു ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റൺ ഫൊറോനാ വികാരിയുമായ ഫാദർ കുര്യൻ നെടുവേലിചാലുങ്കൽ തുടങ്ങിയവർ സന്നിഹിതരാവും.

ഹൂസ്റ്റണിൽ നിന്നും എത്തുന്ന മറ്റു കൺവൻഷൻ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾക്കൊപ്പം കൺവൻഷന്റെ ലോക്കൽ കോർഡിനേറ്റേഴ്‌സ് ടോം ആന്റണി സെഞ്ചോയ്, ജോസഫ് ജോസ് ചാഴൂർ, ജോയ് കുറ്റിയാനി തുടങ്ങിയവരും ട്രസ്റ്റിമാരും പാരീഷ് കൗൺസിൽ അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകും.

സീറോ മലബാർ രൂപതാ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് കൺവൻഷൻ രക്ഷാധികാരിയായി ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാ ദേവാലയത്തിൽ 2019 ഓഗസ്ത് ഒന്നു മുതൽ നാലു വരെയാണ് ഏഴാമത് സീറോ മലബാര്‍ ‍നാഷണല്‍ ‍കൺവൻഷൻ നടക്കുന്നത്.

By: മാർട്ടിൻ വിലങ്ങോലിൽ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.