You are Here : Home / USA News

സിഗരറ്റ് മോഷ്ടാവിന് കോടതി നല്‍കിയ ശിക്ഷ 20 വര്‍ഷം!

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, September 25, 2018 01:29 hrs UTC

ഫ്‌ളോറിഡ: കണ്‍വീനിയന്‍സ് സ്റ്റോറില്‍ നിന്നും 600 ഡോളര്‍ വിലമതിക്കുന്ന സിഗരറ്റ് മോഷ്ടിച്ചതിനു ഫ്‌ളോറിഡയില്‍ നിന്നുള്ള റോബര്‍ട്ട് സ്വീല്‍മാനെ (48) ഇരുപതു വര്‍ഷത്തേക്കു ജയിലിലടക്കുന്നതിനു എസ് കാംമ്പിയ കൗണ്ടി ജഡ്ജി ഉത്തരവിട്ടു. റോബര്‍ട്ട് സ്പില്‍മാന്‍ കുറ്റക്കാരനാണെന്നു കൗണ്ടി ജൂറി കണ്ടെത്തിയിരുന്നു. കവര്‍ച്ചക്കും, മോഷണത്തിനും റോബര്‍ട്ട് സ്പില്‍മാന്‍ കുറ്റക്കാരനാണെന്ന് ഓഗസ്റ്റ് മാസം കൗണ്ടി ജൂറി കണ്ടെത്തിയിരുന്നു. ഡിസംബറിലാണു മോഷണം നടത്തിയത്. സര്‍ക്കിള്‍ കൈയ്യിലുള്ള കണ്‍വീനിയന്‍സ് സ്റ്റോറിലെ സ്റ്റോക്ക് റൂമില്‍ നിന്നുമാണു സിഗരറ്റ് മോഷിട്ച്ചത്. സ്റ്റോറിനു സമീപം സിഗററ്റോടുകൂടി ഇയാളെ കണ്ടെത്തിയിരുന്നുവെന്നു സ്റ്റേറ്റ് അറ്റോര്‍ണി ഓഫിസ് അറിയിച്ചു. സിഗററ്റ് കേസ്സില്‍ പിടികൂടുന്നതിന് മുമ്പ് ഇയാളുടെ പേരില്‍ 14 ഫെലൊണികളും, 31 മിസ്ഡിമിനറും ഉണ്ടായിരുന്നതാണ് ദീര്‍ഘകാല തടവ് ശിക്ഷ വിധിക്കുന്നതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടിയത്. ഇത്തരമൊരു പെറ്റി കേസ്സില്‍ 20 വര്‍ഷത്തെ ശിക്ഷ വിധിച്ചതിനെതിരെ ശക്തമായ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതൊരു അസാധാരണ ഉത്തരവാണെന്നും വളരെ ക്രൂരമായെന്നും നിരവധി പേരാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.