You are Here : Home / USA News

ചിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ കിക്കോഫ് 23 ന്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, September 19, 2018 10:37 hrs UTC

ചിക്കാഗോ : ഏഴാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് കത്തീഡ്രലില്‍ 23 ന് ഞായാറാഴ്ച്ച നടക്കും. സീറോ മലബാര്‍ രൂപതാ മെത്രാനും കണ്‍വന്‍ഷന്‍ രക്ഷാധികാരിയുമായ മാര്‍. ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ രാവിലെ 9:30 നു വി. കുര്‍ബാനയും തുടര്‍ന്ന് കിക്കോഫ് ചടങ്ങുകളും നടക്കും. മാര്‍. ജേക്കബ് അങ്ങാടിയത്ത് ഇടവകാംഗങ്ങളില്‍ നിന്നും രജിസ്‌ട്രേഷന്‍ സ്വീകരിച്ചു ഉദ്ഘാടനം നിര്‍വഹിക്കും. രൂപതാ സഹായ മെത്രാനും കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ മാര്‍ ജോയ് ആലപ്പാട്ട്, കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പിലില്‍, സഹ വികാരിമാരായ ഫാ കെവിന്‍ മുണ്ടക്കല്‍, ഫാ. നിക്കോളാസ് തലക്കോട്ടൂര്‍ , ഹൂസ്റ്റണ്‍ ഫൊറോനാ വികാരിയും കണ്‍വന്‍ഷന്‍ കണ്‍വീനറുമായ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ തുടങ്ങിയവര്‍ക്കൊപ്പം, ഹൂസ്റ്റണിലെ നിന്നും എത്തി ചേരുന്ന കണ്‍വന്‍ഷന്‍ നാഷണല്‍ എക്‌സസികുട്ടീവ് കമ്മറ്റി അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരാകും. ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തിന്റെ ആതിഥേയത്തില്‍ 2019 ആഗസ്ത് ഒന്ന് മുതല്‍ നാല് ഹൂസ്റ്റണിലാണ് ഏഴാമത് സീറോ മലബാര്‍ നാഷണല്‍ നടക്കുന്നത്. കണ്‍വന്‍ഷന്‍ വിജയമാക്കുവാന്‍ ഷിക്കാഗോ റീജണില്‍ നിന്നുമുള്ള വിശ്വാസ സമൂഹത്തിന്റെ എല്ലാ പ്രാര്‍ത്ഥനാ സഹകരണങ്ങളും ഫാ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പിലില്‍ വാഗ്ദാനം ചെയ്തു. കണ്‍വന്‍ഷന്‍ ഇടവക കോര്‍ഡിനേറ്റര്‍ സണ്ണി വള്ളിക്കളം ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.