You are Here : Home / USA News

അഭി.സഖറിയാസ് മോര്‍ പീലക്‌സീനോസ് നയിക്കുന്ന ധ്യാനയോഗം

Text Size  

Story Dated: Monday, September 03, 2018 10:58 hrs UTC

സുനില്‍ മഞ്ഞിനിക്കര

ന്യൂയോര്‍ക്ക്: മലങ്കര യാക്കോബായ സുറിയാനി സഭയിലെ സുവിശേഷ ധ്യാന ഗുരുവും പ്രാസംഗികനും ആയ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്ത നയിക്കുന്ന ധ്യാനയോഗം സെപ്റ്റംബര്‍ മൂന്നാം തീയതി രാവിലെ 10:30 മുതല്‍ വൈകിട്ട് 4 വരെ നടത്തപ്പെടുന്നു. സെപ്റ്റംബര്‍ മൂന്നാം തീയതി രാവിലെ 9.45 ന് അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്തായെ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചതിനുശേഷം 10 മണിക്ക് പ്രാംരംഭ പ്രാര്‍ത്ഥന, 10.15 ന് സെന്റ് മേരീസ് ഗായകസംഗത്തിന്റെ ഗാനാലാപനം ശേഷം 10.30 ന് അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് തിരുമേനി നയിക്കുന്ന മുതിര്‍ന്നവര്‍ക്കുള്ള ധ്യാനയോഗം ആരംഭിക്കുന്നതാണ്. സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കും യുജനങ്ങള്‍ക്കുമായി ഡീക്കന്‍ അജീഷ് മാത്യുവും ഡോ. മാറ്റ് കുര്യാക്കോസും ചേര്‍ന്ന് നയിക്കുന്ന പ്രത്യേക റിട്രീറ്റും ഉണ്ടായിരിക്കുന്നതാണ്.12.30 ന് ഉച്ച നമസ്ക്കാരം, 12.45 ന് നേര്‍ച്ച ഭക്ഷണത്തിനുശേഷം വീണ്ടും ധ്യാനയോഗങ്ങള്‍ ആരംഭിച്ചു വൈകിട്ട് 4 മണിക്ക് വിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയും ആശിര്‍വാദത്തോടും കൂടി അവസാനിക്കുന്നതുമാണ്.

സെപ്റ്റംബര്‍ 4, 5 തീയതികളില്‍ വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ചു വിശുദ്ധ ദൈവ മാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനക്ക് ശേഷം 6.45 ന് സെന്റ് മേരീസ് ഗായക സംഘത്തിന്റെ ഗാനാലാപനത്തിനുശേഷം 7.00 മണിക്ക് അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് തിരുമേനി നയിക്കുന്ന സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് 8.00 മണിക്ക് ആശിര്‍വാദത്തോടും നേര്‍ച്ച വിളമ്പോടുംകൂടി അവസാനിക്കുന്നതുമാണ്. ലോകരക്ഷകനായ ദൈവപുത്രനെ ലോകത്തിനു നല്‍കാന്‍ ദൈവം തിരഞ്ഞെടുത്ത പുണ്യവതി, സര്‍വ്വ വിശുദ്ധരുടെയും മാലാഖമാരുടെയും രാജ്ഞിയും നിത്യകന്യകയും തങ്ങള്‍ക്കുവേണ്ടി പുത്രന്‍ തമ്പുരാന്റെ സന്നിധിയില്‍ മധ്യസ്ഥത യാചിക്കണമേയെന്നു കേണപേക്ഷിക്കുന്നവര്‍ക്കു നിത്യാശ്രയവുമായ പരി. ദൈവമാതാവിന്റെ ജനനപെരുന്നാള്‍ ആഘോഷിക്കുവാന്‍ നോമ്പു വ്രതത്തിലും പ്രാര്‍ത്ഥനയിലും എട്ട് ദിവസങ്ങളിലായി ദിവ്യ ശ്രിശ്രുഷകളില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ സമീപ പ്രദേശങ്ങളിലെ എല്ലാ വിശ്വാസികളെയും വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ പള്ളി ഇടവക വിനയപൂര്‍വം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ ഫാ ബിജോ മാത്യു (വികാരി & പ്രസിഡന്റ്) 404 702 8284, ഐസക് വര്‍ഗീസ് (വൈസ് പ്രസിഡന്റ്) 914 330 1612, ലത കോശി (സെക്രട്ടറി) 914 434 6047, മഞ്ജു തോമസ് (ജോയിന്റ് സെക്രട്ടറി) 845 653 ണ്ട6533, ലില്ലി കുഴിയാഞ്ഞാല്‍ (ട്രഷറര്‍) 914 886 ണ്ട8157. Church Address: 101 Pondfield Road West, Bronxville, NY 10708 www.stmaryswhiteplains.com www.facebook.com/StMarysJacobiteSyriacOrthodoxChurchOfWhitePlains

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.