You are Here : Home / USA News

ഡോ. ഏബ്രഹാം വി. ഈശോ (തങ്കച്ചന്‍-77) ന്യു ജെഴ്‌സിയില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 25, 2018 12:30 hrs UTC

ന്യു ജെഴ്‌സി: ഡോ. ഏബ്രഹാം വി. ഈശോ (തങ്കച്ചന്‍-77) ന്യു ജെഴ്‌സിയില്‍ നിര്യാതനായി. പൂവത്തൂര്‍ കയ്യാലക്കകത്ത് വെള്ളുവനാലില്‍ കെ.വി. ഈശോയുടെയും ഏലിയമ്മ ഈശോയുടെയും പുത്രനാണ്.

ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ 1959 മുതല്‍ 1972 വരെ പ്രവര്‍ത്തിച്ചു. 1973-ല്‍ അമേരിക്കയിലെത്തി. ന്യു യോര്‍ക്ക് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ആര്‍.എന്‍. ആയാണു ജോലി തുടങ്ങിയത്. പിന്നീട് ന്യു യോര്‍ക്ക് കൈറോപ്രാക്ടിക് കോളജില്‍ നിന്നു ബിരുദമെടുത്തു. ന്യു യോര്‍ക്കിലും പെന്‍സില്‍ വേനിയയിലും മെഡിക്കല്‍ ഓഫ്ഫീസുകള്‍ തുറന്നു. 1995-ല്‍ ന്യു ജെഴ്‌സിയില്‍ മില്‌സ്റ്റോണ്‍ ടൗണ്‍ഷിപ്പില്‍ സ്ഥിരതാമസമാക്കി.

തിരുവല്ല ഇരുവള്ളിപ്ര കാഞ്ഞിരത്തറ കുടുംബാംഗം പരേതയായ ഏലിയാമ്മ ഏബ്രഹാം (അമ്മുക്കുട്ടി) ആണു ഭാര്യ. മക്കള്‍: ഡോ. ബ്ലെസന്‍ ഏബ്രഹാം, ലീന ലൗഗര്‍. മരുമക്കള്‍: ഷര്‍ലി ഏബ്രഹാം, ഷോണ്‍ ലൗഗര്‍. കൊച്ചുമക്കള്‍: ഈഥന്‍ ഏബ്രഹാം, ഡാനിയല്‍ ഏബ്രഹാം, ജോണ്‍ ലൗഗര്‍.

സഹോദരരില്‍ മോളി ഏബ്രഹാം ജീവിച്ചിരിപ്പുണ്ട്. പരേതരായ വര്‍ഗീസ് ഈശോ, ചിന്നമ്മ തോമസ്, കുഞ്ഞമ്മ തോമസ്, മേരി ചെറിയാന്‍, തങ്കമ്മ ജേക്കബ് എന്നിവരാണു മറ്റു സഹോദരര്‍.

പൊതുദര്‍ശനം: ഓഗസ്റ്റ് 24 വെള്ളി 5 മുതല്‍ 9 വരെ: ഫ്രീമാന്‍ ഫ്യൂണറല്‍ ഹോം, റൂട്ട് 9 നോര്‍ത്ത്, മണലപന്‍, ന്യു ജെഴ്‌സി.

സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് 25 ശനി രാവിലെ 10 മണി ഫ്രീമാന്‍ ഫ്യൂണറല്‍ ഹോം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.