സാന്ഫ്രാന്സിസ്കോ: കേരളത്തിലെ ഇപ്പോഴത്തെ ദുരിത സാഹചര്യം കണക്കിലെടുത്ത് സാൻ ഫ്രാൻസിസ്കോ മിൽപിറ്റസ് സെന്റ് തോമസ് സീറോ മലബാർ ചർച്ച് മുൻപേ നിശ്ചയിച്ചിരുന്ന ഓണം ആർഭാടരഹിത മായ ഒരു കാരുണ്യ സംഗമമാക്കി . ഇക്കഴിഞ്ഞ പത്തൊൻപതാം തിയതി പള്ളിയിൽ വെച്ച് ലളിത മായ ഉച്ച ഭക്ഷണവും പ്രളയ ദുരിതാശ്വാസ നിധി യിലേക്കുള്ള ഫണ്ട് സമാഹരണവും നടന്നു .
സാജു ജോസഫ് ന്റെ നേതൃത്വത്തിൽ നടന്ന കൂട്ടു ലേലത്തിൽ നിന്ന് മാത്രം ഇരുപത്തി അയ്യായിരം ഡോളർ ശേഖരിച്ചു . ചുരുങ്ങിയ വസ്തുക്കൾ മാത്രമാണ് ലേലത്തിനുണ്ടായത് . പക്ഷേ മുഴുവൻ അംഗങ്ങളെയും തന്റെ സ്വതസിദ്ധ മായ ലഘു നർമ്മ സംഭാഷണ ങ്ങളാൽ പ്രോത്സാഹിപ്പിച്ച് സാജു ലേലം വൻ വിജയ മാക്കി .
ഉദാര മനസ്കരായ ചർച്ച് അംഗങ്ങളുടെ മറ്റു സംഭാവനകൾ കൂടി ഉൾപ്പെടുത്തുമ്പോൾ ഏകദേശം അറുപതിനായിരം ഡോളർ സമാഹരിക്കാൻ ഇടവകക്ക് സാധിച്ചു . ഈ തുക കേരളത്തിലെ പ്രളയ ദുരിത മനുഭവിക്കുന്നവർക്കു ള്ള സംഭാവന യായി നൽകുവാൻ ചിക്കാഗോ സീറോ മലബാർ രൂപതക്കു കൈമാറുമെന്ന് ഇടവക വികാരിയായ ഫാദർ ജോർജ്ജ് എട്ടുപരയിൽ അറിയിച്ചു .
ഈ സ്നേഹ സംരംഭ ത്തിന് കൈക്കാരന്മാരായ ബിജു അഗസ്റ്റിൻ, പോൾസൺ പുത്തൂർ , ജോൺ പോൾ വർക്കി എന്നിവരും കൺവീനർ മാരായ ടോം ചാർളി ജോജോ ആലപ്പാട് എന്നിവരും ആണ് നേതൃത്വം കൊടുത്തത് . ഈ കാരുണ്യ സംഗമം വൻ വിജയമാക്കിയ ഇടവകാം ഗങ്ങൾക്ക് വികാരിയും സംഘാടകരും ഹൃദയ പൂർവം നന്ദി പറഞ്ഞു .
ബിന്ദു ടിജി
Comments