You are Here : Home / USA News

പ്രവാസി മലയാളികൾ നാടിന്റ വേദനയിൽ ഒരുമനസ്സോടെ കൈ കോർക്കുന്നു

Text Size  

Story Dated: Thursday, August 16, 2018 05:36 hrs UTC

ജന്മനാട് കണ്ട, നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ കെടുതിയിൽ ജീവൻ ഒഴികെ എല്ലാം നഷ്ടപെട്ട സഹജീവികൾക്ക് നേരെ പ്രതീക്ഷയുടെ കൈ തിരിനാളം ആവാനും ദൈവത്തിന്റെ സ്വന്ത നാടിന്റ പുനർനിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആവാനും അമേരിക്കൻ പ്രവാസി മലയാളി സമൂഹം ഒന്നടങ്കം ഒന്നിക്കുന്നു.

ആഗസ്റ് 15 , വൈകിട്ട് 7 മണിക്ക് ഹ്യൂസ്റ്റൺ സൗത്ത് ഇന്ത്യൻ യൂ സ്‌ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഓഫീസിൽ കൂടിയ അടിയന്തര മീറ്റിങ്ങിൽ, വിവിധ സംഘടനാ പ്രതിനിധികൾ അവരുടെ അഭിപ്രായങ്ങൾ പങ്കു വച്ചു. പ്രാഥമിക വിലയിരത്തലുകൾ പ്രകാരം സ്ഥിതിഗതികൾ പൂർവ സ്ഥിതികളിലേക്ക് എത്തിക്കുന്ന മാസങ്ങൾ നീളുന്ന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന പ്രക്രിയയിൽ , ആതുര സേവന രംഗത്ത് ലോകമെമ്പാടും ഇതിനോടകം സ്ര്ദ്ധ പിടിച്ചുപറ്റിയ ലെറ്റ് ദെം സ്മൈല്‍ എഗൈൻ എന്ന സന്നദ്ധ സംഘടനയാണ് മുൻനിര പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.

സെപ്തംബർ 15 മുതൽ 21 വരെ ദുരിത മേഖലകളിൽ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരിചയ സമ്പന്നരായ മെഡിക്കൽ പ്രൊഫെഷണൽസിനൊപ്പം അമേരിക്കൻ മലയാളി സമൂഹത്തിലേ സാമൂഹിക സാംസകാരിക ബിസിനെസ്സ് രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്നു. അടിയന്തര വൈദ്യസഹായം, അടിസ്ഥാന പാർപ്പിട സഹായം, വസ്ത്രവും ആഹാരസവിധാനങ്ങളും വിതരണം ചെയുക വഴി 2500 മുതൽ 3000 കുടുംബങ്ങൾക്ക് ആണ് അത്താണി ആവാൻ ഇതുവഴി ലക്ഷ്യമിടുന്നത്.

ഈ പ്രവർത്തന പരിപാടിയിലേക്ക് സമൂഹത്തിലെ കക്ഷി മത രാഷ്ട്രിയങ്ങൾക്കു അതീതമായി എല്ലാ സംഘടനകളെയും സുമനസ്സുകളായ സാമൂഹിക പ്രവര്ത്തകരെയും സഹായ സഹകരണങ്ങൾക്കായി ക്ഷണിക്കുന്നതോടൊപ്പം, സ്വമേധയാ പ്രവർത്തനങ്ങൾക്കായി വോളണ്ടിയേഴ്സിനേയും പ്രതീക്ഷിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക് 832-877-5545, 832-566-6806, 832-971-3761

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.