You are Here : Home / USA News

ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, August 16, 2018 11:51 hrs UTC

ടെക്സാസ് : ഡാലസില്‍ നടന്ന ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് (IPSF 2018) ,സ്പോണ്‍സേര്‍ഡ് ബൈ ഡാലസ് മച്ചാന്‍സ് ബിസിനസ് ഗ്രൂപ്പ് കായികമേളക്ക് തിരശീല വീണപ്പോള്‍ 170 പോയിന്റ് നേടിയ കൊപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ ഡിവിഷന്‍ എ യില്‍, മൂന്നാം തവണയും ഓവറോള്‍ ചാമ്പ്യരായി. ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനാ 115 പോയിന്റ് നേടി രണ്ടാമതെത്തി. ആവേശകരമായ നിരവധി കായിക മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് മൂന്നു ദിവസം നീണ്ട ഫെസ്റ്റ് സമാപിച്ചത്. ഡിവിഷന്‍ ബി യില്‍, സാന്‍ അന്റോണിയോ സെന്റ് തോമസ് പാരീഷ് (37 .5 പോയിന്റ്) , ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ (30 പോയിന്റ്) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയത്. യുവജനങ്ങളുടെ വന്‍പ്രാതിനിധ്യം ഇത്തവണത്തെ ഫെസ്റ്റിനെ ശ്രദ്ദേയമാക്കി. കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 10 ,11 ,12 തീയതികളിലായിരുന്നു ടെക്സാസ് - ഒക്ലഹോമ റീജണിലെ എട്ടു സീറോ മലബാര്‍ ഇടവകകള്‍ സംഗമിച്ച വന്‍ കായികമേള നടന്നത്. ആഗസ്റ്റ് 10 വെള്ളി വൈകുന്നേരം കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഹാളില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് തിരിതെളിച്ചു ഐപിഎസ്എഫ് 2018 ന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫ്രിസ്‌കോയിലുള്ള ഫീല്‍ഡ് ഹൌസ് യുഎസ്എ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് , കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയം എന്നിവടങ്ങളിലെ 14 വേദികളിലായി 500 ല്‍ പരം മത്സരങ്ങള്‍ മൂന്ന് ദിവസം കൊണ്ട് പൂര്‍ത്തീകരിച്ചപ്പോള്‍ രൂപതയിലെ തന്നെ വലിയ കായിക വേദിക്കാണ് സാക്ഷ്യം വഹിച്ചത്.

സോക്കര്‍ മുതല്‍ ബാസ്‌കറ്റ് ബോള്‍, വോളിബോള്‍ , ത്രോബോള്‍ , ബാറ്റ്മിന്റണ്‍ , ടേബിള്‍ ടെന്നീസ് , കാര്‍ഡ്സ് , ചെസ്സ്, ക്യാരംസ്സ് , പഞ്ചഗുസ്തി, വടംവലി , ക്രിക്കറ്റ് വരെയുള്ള കായിക ഇനങ്ങളിള്‍ രണ്ടായിത്തില്പരം മത്സരാര്‍ഥികള്‍ സീനിയേര്‍ഴ്‌സ് , അഡള്‍റ്റ് , യൂത്ത് , ഹൈസ്‌കൂള്‍, മിഡില്‍ സ്‌കൂള്‍ , ഇലമെന്ററി എന്നീ വിഭാഗങ്ങളിലായി മത്സരിച്ചു. മിക്ക മത്സരങ്ങളിലും ആവേശം വാനോളമുയര്‍ന്നു. ഗ്യാലറികളില്‍ നീണ്ടുയര്‍ന്ന നിലക്കാത്ത കരഘോഷവും വാദ്യമേളവും വേദികളെ ഉത്സവാന്തരീക്ഷമാക്കി. ഞായറാഴ്ച നടന്ന സമാപന സമ്മേളനത്തില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. ഫെസ്റ്റ് വന്‍ വിജയമാക്കിയ കൊപ്പേല്‍ സെന്റ് അല്‌ഫോന്‍സായെ പിതാവ് പ്രത്യകം അഭിനന്ദിച്ചു. റീജണിലെ യുവജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തെ മാര്‍ ജോയ് ആലപ്പാട്ട് പ്രത്യകം പ്രകീര്‍ത്തിച്ചു. കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ വികാരി ഫാ ജോണ്‍സ്റ്റി തച്ചാറ(ഫെസ്റ്റ് ചെയര്‍മാന്‍), ഫാ അലക്‌സ് വിരുതുകുളങ്ങര, ഫാ ജോഷി എളമ്പാശേരില്‍ , ഫാ. വില്‍സണ്‍ ആന്റണി , ഫാ രാജീവ് വലിയവീട്ടില്‍, ഫാ. സിബി സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫിദാനം നിര്‍വഹിച്ചു.

ഫെസ്റ്റ് വന്‍ വിജയമാക്കിയ ഇവന്റ് ഡയറക്ടര്‍ പോള്‍ സെബാസ്റ്റ്യന്‍ ശങ്കൂരിക്കല്‍, ഇടവക സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററുമാരായ സിബി സെബാസ്റ്റ്യന്‍ കെന്റ് ചേന്നാട് , വിവിധ സബ് കമ്മറ്റികളിലായി സേവനമനുഷ്ഠിച്ച നൂറോളം സബ് കമ്മറ്റി അംഗങ്ങള്‍, എന്നിവരുടെ സേവനത്തെയും ഫാ ജോണ്‍സ്റ്റി തച്ചാറ പ്രത്യകം പ്രശംസിച്ചു. പോള്‍ സെബാസ്റ്റ്യന്‍ ചടങ്ങില്‍ നന്ദി പ്രകാശനം നടത്തി. വിവിധ ഇടവകളില്‍ നിന്നെത്തി ഫെസ്റ്റ് മനോഹരമാക്കിയ കായികാര്‍ഥികള്‍ക്കും കോഓര്‍ഡിനേറ്റര്‍മാര്‍ക്കും ആദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി. ട്രസ്റ്റിമാരായ ലിയോ ജോസഫ്, പോള്‍ ആലപ്പാട്ട്, ഫ്രാങ്കോ ഡേവിസ്, ഡെന്നി ജോസഫ് (പ്രോഗ്രാം മാനേജര്‍) സെക്രട്ടറി ജെജു ജോസഫ് , എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഫെസ്റ്റിനോടനുബന്ധിച്ചു നടത്തിയ ഫണ്ട് റെയിസിംഗ് റാഫിളിന്റെ ഡ്രോയിങ്ങും ചടങ്ങില്‍ നടന്നു. റോസ് ജൂവലേഴ്സ് സ്‌പോണ്‍സര്‍ ചെയ്ത ഒന്നാം സമ്മാനം ജില്‍സണ്‍ മാത്യു നേടി. ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനാ 2021 സ്‌പോര്‍ട്‌സ് ഫെസ്റ്റിനു ആഥിത്യമരുളും. കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ, കോ ഓര്‍ഡിനേറ്റര്‍ പോള്‍ സെബാസ്റ്റ്യന്‍ , സിബി സെബാസ്റ്റ്യന്‍ , കെന്റ് ചേന്നാട് എന്നിവരില്‍ നിന്നും ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനാക്കു വേണ്ടി ഫാ രാജീവ് വലിയവീട്ടില്‍ IPSF ദീപശിഖ ഏറ്റു വാങ്ങി. ഡാലസ് മച്ചാന്‍സ് ബിസിനസ് ഗ്രൂപ്പ് പരിപാടിയുടെ മെഗാ സ്‌പോണ്‍സറും, സിഗ്മാ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഇവന്റ് സ്‌പോണ്‍സറും, ജോയ് ആലുക്കാസ് ഗ്രാന്റ് സ്‌പോണ്‍സറും ആയിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.