You are Here : Home / USA News

കൗണ്‍സിലര്‍ ബിജു മാത്യുവിനു സ്വീകരണം നല്‍കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, August 14, 2018 12:06 hrs UTC

അഡിസണ്‍ (ടെക്‌സസ്): ഇന്ത്യയുടെ 72-ാത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ കൊപ്പേല്‍ സിറ്റി കൗണ്‍സിലറായി വിജയിച്ച മലയാളി ബിജു മാത്യുവിന് ഊഷ്മള സ്വീകരണം നല്‍കി. ആഗസ്റ്റ് 11 ശനിയാഴ്ച വൈകിട്ട് അഡിസണ്‍ സര്‍ക്കിള്‍ പാര്‍ക്കില്‍, ഡാലസ് - ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സില്‍ നിന്നും സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് എത്തിച്ചേര്‍ന്ന അയ്യായിരത്തിലധികം പേര്‍ സ്വീകരണ ചടങ്ങിനു സാക്ഷ്യം വഹിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് കമാല്‍ എന്‍ റിത്ത കൗശല്‍ ബിജു മാത്യുവിനു ഫലകം നല്‍കി ആദരിച്ചു. പ്രസിഡന്റ് ഇലക്റ്റ് നരസിംഹ ബക്ത്തുല എന്നിവരെ കൂടാതെ ജഡ്ജി ക്ലെ ഇന്‍കിന്‍സ്, കോണ്‍ഗ്രസ് മാന്‍ പിറ്റ് സെഷന്‍സ്, സ്റ്റേറ്റ് പ്രതിനിധി വിക്ടോറിയ, കോണ്‍സല്‍ ജനറല്‍ അനുപം റോയ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ദേശീയ ഗാനാലാപനത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവര്‍ രാഷ്ട്രീയ രംഗത്തിലേക്ക് കടന്നു വരുന്നത്. കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും ബിജു മാത്യുവിനെ പോലുള്ള ചെറുപ്പക്കാര്‍ സേവനസന്നദ്ധരായി മുന്നോട്ടു വരുന്നതില്‍ അഭിമാനിക്കുന്നുവെന്നും പ്രസിഡന്റ് കമാല്‍ പറഞ്ഞു. കൗണ്‍സില്‍ മെംബര്‍ എന്ന നിലയില്‍ തന്നില്‍ അര്‍പ്പിതമായിട്ടുള്ള ചുമതലകള്‍ വിശ്വസ്തതയോടെ നിറവേറ്റുമെന്നും അതിന് എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും ബിജു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.