You are Here : Home / USA News

മാപ്പ് ഓണാഘോഷം ഓഗസ്റ്റ് 25 ന്ഫിലാഡെല്‍ഫിയയില്‍

Text Size  

Story Dated: Saturday, August 11, 2018 11:08 hrs UTC

ഫിലാഡെല്‍ഫിയ: ഫിലാഡെല്‍ഫിയ നിവാസികള്‍ക്ക് ഗ്യഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളുടെ പൂക്കാലം സമ്മാനിച്ചുകൊണ്ട് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡെല്‍ഫിയ (മാപ്പ്) യുടെ ഓണാഘോഷം 2018 ഓഗസ്റ്റ് 25 ശനിയാഴ്ച 10 മുതല്‍ 4 മണിവരെ ഫിലാഡെല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. മലയാള നാടിന്റെ മഴക്കെടുതികളുടെ വേദന ഈ വര്‍ഷ െത്ത ഓണാഘോഷത്തിന് മങ്ങലേല്‍പ്പിക്കുന്നു. കഷ്ടത നേരിടുന്ന സഹോദരങ്ങളുടെ ദു:ഖത്തില്‍ മാപ്പും പങ്കുചേരുന്നു. എല്ലാ പ്രവാസി സുഹൃത്തുക്കളേയും ഈ ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു. വിഭവസമൃദ്ധമായ ഓണസദ്യ , വിവിധ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന ഏറ്റവും മികച്ച കലാപ്രകടനങ്ങള്‍, അറിവിന്റെ വാതായനങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ഓണസന്ദേശം, എന്നിവ ഏവര്‍ക്കും നവ്യാനുഭൂതി സൃഷ്ടിക്കും ഫോമയിലെ ദേശീയ നേതാക്കളുടേയും ഇതരസംഘടന പ്രതിനിധികളുടേയും സാന്നിദ്ധ്യം ചടങ്ങില്‍ ഉണ്ടായിരിക്കുന്നതാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക്.....അനു സ്കറിയ-പ്രസിഡന്റ് 267 496 2423 തോമസ് ചാണ്ടി - സെക്രട്ടറി 201 446 5027 ഷാലു പുന്നൂസ് -ട്രഷറര്‍ 203 482 9123

വാര്‍ത്ത: സന്തോഷ് ഏബ്രാഹാം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.