You are Here : Home / USA News

പ്രമുഖ ഉണര്‍വ്വ് പ്രഭാഷകന്‍ റവ.സാം ടി. കോശി ഡാളസില്‍

Text Size  

Story Dated: Tuesday, July 24, 2018 11:31 hrs UTC

ഷാജി രാമപുരം

ഡാളസ്: വേദ ശാസ്ത്ര പണ്ഡിതനും, പ്രമുഖ ഉണര്‍വ്വ് പ്രഭാഷകനും, സ്വിറ്റ്‌സര്‍ലന്‍ഡ്, ജനീവ മാര്‍ത്തോമ്മ ഇടവകളിലെ വികാരിയും ആയ റവ.സാം ടി. കോശി ഡാളസ് കരോള്‍ട്ടന്‍ മാര്‍ത്തോമ്മ ഇടവകയുടെ(1400 W.Frankford Road, Carrollton, Texas 75007) നേതൃത്വത്തില്‍ ജൂലൈ 27, 28, 29(വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ മുഖ്യ സന്ദേശം നല്‍കുന്നു. ക്രിസ്തുവിന്റെ സ്‌നേഹസന്ദേശം അനുവാചക മനസ്സിലേക്ക് മധുരമായി സംവേദനം ചെയ്യുന്നതിനുള്ള അസാധാരണ കഴിവ് ഉള്ള യുവവൈദീകന്‍ ആണ് പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയും മാര്‍ത്തോമ്മ വൈദീക സെമിനാരി മുന്‍ അദ്ധ്യാപകന്‍ കൂടിയായ റവ.സാം ടി കോശി. മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ ഏറ്റവും വലിയ കുടുംബ സംഗമം ആയ ഹ്യൂസ്റ്റണില്‍ വെച്ച് നടന്ന മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫ്രറന്‍സില്‍ മുഖ്യ പ്രഭാഷണം നല്‍കുവാന്‍ ആണ് അമേരിക്കയില്‍ എത്തിച്ചേര്‍ന്നത്. ലോകത്തില്‍ ദൈവത്തിനുവേണ്ടി(For God in the world) എന്ന വിഷയത്തെ അധികരിച്ചുക്കൊണ്ട് ഡാളസ് കരോള്‍ട്ടന്‍ മാര്‍ത്തോമ്മ ഇടവകയില്‍ വെച്ച് വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് 6.30 മുതല്‍ 9 മണി വരെയും, ഞായറാഴ്ച രാവിലെ ആരാധനക്ക് ശേഷവും നടത്തപ്പെടുന്ന യോഗങ്ങളില്‍ വചന സന്ദേശം നല്‍കുന്നതാണ്. ഇടവക വികാരി റവ.വിജു വര്‍ഗീസിന്റെ അധ്യക്ഷതയില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ ഇടവക ഗായകസംഘം ഗാനങ്ങള്‍ ആലപിക്കുന്നതാണ്. ഡാളസിലെ എല്ലാ ക്രിസ്തീയ സഭാ വിശ്വാസികളെയും കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കുന്നതായി കണ്‍വീനര്‍മാര്‍ ആയ ഷേര്‍ളി എബ്രഹാം, ഈപ്പന്‍ വര്‍ഗീസ്, സെക്രട്ടറി എബി ജേക്കബ് എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.