You are Here : Home / USA News

ഏഴാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ 2019 ല്‍ ഹൂസ്റ്റണില്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, July 18, 2018 11:14 hrs UTC

ഹൂസ്റ്റണ്‍ : അമേരിക്കയിലെ ചിക്കാഗോ സീറോ മലബാര്‍ രൂപതാ വിശാസി സമൂഹം ഒരുമിക്കുന്ന ഏഴാമത് നാഷണല്‍ കണ്‍വന്‍ഷനായി ഹൂസ്റ്റണ്‍ ഒരുങ്ങുന്നു. 2019 ആഗസ്ത് ഒന്ന് മുതല്‍ നാല് വരെ നടക്കുന്ന നാഷണല്‍ കണ്‍വന്‍ഷനു ആതിഥ്യമരുളുന്നത് ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനയാണ്. ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വന്‍ഷന്‍ നഗര്‍ വേദിക്കായി അണിഞ്ഞൊരുങ്ങും. ചിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് കണ്‍വന്‍ഷന്റെ രക്ഷാധികാരിയാണ്. രൂപതാ സഹായ മെത്രാന്‍ മാര്‍. ജോയ് ആലപ്പാട്ട് ജനറല്‍ കണ്‍വീനറായും, ഫൊറോനാ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ കോകണ്‍വീനറായും വിവിധ കമ്മറ്റികള്‍ക്കു രൂപം കൊടുത്തു കണ്‍വന്‍ഷന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളാരംഭിച്ചു കഴിഞ്ഞു. പൂര്‍വികരാല്‍ അണയാതെ സൂക്ഷിച്ച സീറോ മലബാര്‍ സഭയുടെ വിശ്വാസദീപ്തി കൂടുതല്‍ ജ്വലിപ്പിക്കുവാനും സഭാ പാരമ്പര്യം തലമുറകളിലേക്ക് പകരുവാനും കണവന്‍ഷനുപകരിക്കുമെന്നു മാര്‍. ജേക്കബ് അങ്ങാടിയത്ത് പ്രത്യാശ പ്രകടിപ്പിച്ചു. കുട്ടികള്‍ക്കും യുവജങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സെമിനാറുകള്‍ ഉള്‍പ്പെടെ വിവിധ പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തിയാണ് കണ്‍വന്‍ഷനായി ഹൂസ്റ്റണ്‍ ഒരുങ്ങുന്നതെന്നു ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ പറഞ്ഞു. നോര്‍ത്ത് അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാല്പതോളം സീറോ മലബാര്‍ ഇടവകകളില്‍ നിന്നും, നാല്‍പ്പത്തിഅഞ്ചോളം മിഷനുകളില്‍ നിന്നുമായി അയ്യായിരത്തില്‍പരം വിശാസികള്‍ ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.