You are Here : Home / USA News

ഫൊക്കാനയുടെ പുതിയ പ്രസിഡന്റായി മാധവന്‍ നായര്‍

Text Size  

Story Dated: Friday, July 06, 2018 10:57 hrs UTC

ഫൊക്കാനയുടെ പുതിയ പ്രസിഡന്റായി മാധവന്‍ നായര്‍ വിജയിച്ചു.എതിര്‍ സ്ഥാനാര്‍ത്ഥിയായ ലീലാമാരേട്ടിനേക്കാള്‍ 10 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്, ന്യുജേഴ്സിയിലെ നാമം എന്ന ഓര്‍ ഗനൈസേഷന്റെ പ്രതിനിധിയായാണ്‌ മാധവന്‍ നായര്‍ മല്‍സരിച്ചത്. കഴിഞ്ഞ വര്‍ ഷം നടന്ന് തെരെഞ്ഞെടുപ്പില്‍ അദ്ദേഹം അവസാന നിമിഷം പിന്‍വാങ്ങിയിരുന്നു.273 പേര്‍ വോട്ട് ചെയതതില്‍ മാധവന്‍ നായര്‍ ക്ക് 140 വോട്ടുകള്‍ ലഭിച്ചു. ലീല മാരേട്ടിന്‌ 130 വോട്ട്. 3 വോട്ടുകള്‍ അസാധുവായി.

ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറായി ശ്രീകുമാർ ഉണ്ണിത്താൻ തെരഞ്ഞെടുക്കപ്പെട്ടു . എതിർ സ്ഥാനാർത്ഥി ജോസഫ് കുരിയപുറത്തെ 72 വോട്ടുകൾക്കാണ് ശ്രീകുമാർ ഉണ്ണിത്താൻ പരാജയപ്പെടുത്തിയത്.

എബ്രഹാം കളത്തില്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. മൂന്ന് വോട്ടുകള്‍ക്ക് മാധവന്‍ നായര്‍ പാനലിലെ സണ്ണി മറ്റമനയെയാണ്‌ പരാജയപെടുത്തിയത്.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.