You are Here : Home / USA News

മുട്ടത്ത്‌ വര്‍ക്കി അനുസ്‌മരണം താമ്പായില്‍ വെള്ളിയാഴ്‌ച

Text Size  

Story Dated: Friday, October 18, 2013 10:54 hrs UTC

താമ്പാ: പ്രശസ്‌ത മലയാള സാഹിത്യകാരനായ മുട്ടത്തുവര്‍ക്കിയുടെ ജന്മശതാപ്‌തി ആഘോഷങ്ങളുടെ ഭാഗമായി ഫ്‌ലോറിഡയിലെ താമ്പായിലും മുട്ടത്തുവര്‍ക്കി അനുസ്‌മരണം നടത്തുന്നു. 2013 ഒക്ടോബര്‍ 18നു (വെള്ളിയാഴ്‌ച) വൈകുന്നേരം അഞ്ചു മണിമുതല്‍ താമ്പായിലുള്ള വാല്‍റിക്കോയില്‍ വെച്ച്‌ നടത്തുന്ന അനുസ്‌മരണ യോഗത്തില്‍ താമ്പായിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രമുഖ സാമൂഹിക സാംസ്‌കാരിക സാഹിത്യ നായകരും മുട്ടത്തുവര്‍ക്കിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കുന്നതാണ്‌. 468 വെസ്റ്റ്‌ ചെസ്‌റ്റെര്‍ ഹില്‍സ്‌ ലയിന്‍, വാല്‍റിക്കോ, ഫ്‌ലോറിഡ 33594 എന്നതാണ്‌ യോഗസ്ഥലത്തിന്‍റെ മേല്‍വിലാസം. പ്രശസ്‌ത മലയാള കവി ചെറിയാന്‍ കെ. ചെറിയാന്‍, അമേരിക്കയില്‍ വൈദ്യശാസ്‌ത്ര രംഗത്ത്‌ പ്രഗല്‍ഭനായ ഡോ: ജോര്‍ജ്ജ്‌ തോമസ്‌ പീടിയേക്കല്‍, പ്രശസ്‌ത യോഗാചാര്യനായ ഡോ: രാജന്‍ മാര്‍ക്കോസ്‌ എന്നിവരെ പ്രസ്‌തുത യോഗത്തില്‍ വച്ച്‌ ആദരിക്കുന്നതാണ്‌. യു. എസ്‌. മലയാളി (http://usmalayali.com) നടത്തിയ ഹൈക്കു കവിതാ മല്‍സരത്തിന്‍റെ ഫലപ്രഖ്യാപനവും വിധികര്‍ത്താവായ കവി ചെറിയാന്‍ കെ. ചെറിയാന്‍ നിര്‍വ്വഹിക്കുന്നതാണ്‌. മുട്ടത്തുവര്‍ക്കിയേയും മലയാള ഭാഷയേയും സ്‌നേഹിക്കുന്ന എല്ലാ സഹൃദയരെയും പ്രസ്‌തുത അനുസ്‌മരണ ചടങ്ങുകളിലേയ്‌ക്ക്‌ സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്‌

1-813-655-5706 or 1-813-389-3395 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.