You are Here : Home / USA News

കാസില്‍ ഹില്‍ കമ്മ്യൂണിറ്റി ഓണാഘോഷം ശ്രദ്ധേയമായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, October 17, 2013 11:54 hrs UTC

ഡാലസ് : മലയാളികള്‍ നിരവധിയുള്ള കരോള്‍ട്ടന്‍ കാസില്‍ ഹില്‍ കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം വ്യത്യസ്തപരിപാടികളുമായി ശ്രദ്ധേ നേടി നാട്ടിന്‍പുറങ്ങളിലെ ഓണാഘോഷളുടെ ഉണര്‍വും ഉത്സാഹവും പ്രകടമാക്കിയാണ് കാസില്‍ഹില്‍ കമ്മ്യൂണിറ്റി മലയാളി കുടുംബങ്ങള്‍ ഈ വര്‍ഷം ഓണത്തെ വരവേറ്റത്. പരസ്പരസൗഹാര്‍ദത്തിനും സാഹോദര്യത്തിനും കളമൊരുക്കി ഒട്ടനവധി പരിപാടികള്‍ സംഘാടകര്‍ ഒരുക്കി. ഓണാഘോഷത്തിനു ആവേശവും ആരവവും പകരാന്‍ കാസില്‍ ഹില്‍ കമ്മ്യൂണിറ്റിയില്‍ ദിവസങ്ങള്ക്ക് മുന്‍പേ ഓണമത്സരങ്ങളും തുടങ്ങി. വാശിയേറി നടന്ന കബഡികളി , വടംവലി മത്സരങ്ങളിലും അനേകമാളുകള്‍ പങ്കെടുത്തു. ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റും മറ്റു സ്‌പോര്‍ട്‌സ് മത്സരങ്ങളും വിവിധ ദിനങ്ങളിലായി നടന്നു. അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ നിരവധി സമ്മാനിച്ചാണ് ഇത്തവണ ഓണാഘോഷങ്ങള്‍ സമാപിച്ചത്. ഓണാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചു സ്‌റ്റേജ് പരിപാടികളും പൊതുസമ്മേളനവും നടന്നു.

 

റവ. ഫാ. ജോണ്‍സ്റ്റി തച്ചാറ ഓണാഘോഷസമാപന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും നന്മയുടെയും സന്ദേശമാണ് ഓണം നല്കുന്നതെന്നു ഫാ. ജോണ്‍സ്റ്റി പറഞ്ഞു. തിരുവാതിര, വള്ളം കളി, നൃത്തങ്ങള്‍ തുടങ്ങി നിരവധി സാംസ്‌കാരിക പരിപാടികളും വനിതകളുടെയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും നേതൃത്വത്തില്‍ മറ്റു കലാസാംസ്‌കാരിക പരിപാടികളും സ്‌റ്റേജില്‍ അരങ്ങേറി. കുട്ടികളുടെ ഭാഗത്തുനിന്നും ലോയിഡ് സിബി ആയിരുന്നു ഇത്തവണ ഓണത്തപ്പനായി വേഷമിട്ടത്. കുട്ടികളും വളരെ സജീവമായി ഓണാഘോഷത്തില്‍ പങ്കു ചേര്‍ന്നു. ഓണസദ്യയോടെ പരിപാടികള്‍ സമാപിച്ചു. കെന്റ് തോമസ് ജനറല്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്ററും ജെജു ജോസഫ് പരിപാടികളുടെ ഇവന്റ് കോ ഓര്‍ഡിനേറ്ററും ആയിരുന്നു. ബിജു കുര്യാക്കോസ്, സിമി ജെജു എന്നിവര്‍ എംസി മാരായി. ബെന്നി ദേവസിക്കുട്ടി (പബ്ലിക് റിലേഷന്‍), സാബു സെബാസ്റ്റ്യന്‍ (ഫിനാന്‍സ്), സിബി സെബാസ്റ്റ്യന്‍ (സ്‌പോര്‍ട്‌സ്) , ജോണി സെബാസ്റ്റ്യന്‍ (സ്‌പോണ്‍സര്‍ കോ ഓര്‍ഡിനേറ്റര്‍), ജിജി മാത്യു (ഫുഡ്), റ്റിജു വര്‍ഗീസ് (ബാസ്‌കറ്റ് ബോള്‍) , കിരണ്‍ വിജയന്‍, റോബിന്‍ റോയ് (ഫോട്ടോ, വീഡിയോ), സജേഷ് അഗസ്റ്റിന്‍, ഗണേഷ് ഗോപലാന്‍, സാബു ജോസഫ്, ബോബി ജോര്‍ജ് എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്കി. ജെജു ജോസഫ് നന്ദി പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.