You are Here : Home / USA News

ജീവിതത്തെ മാറ്റി മറിക്കാന്‍ മൈന്‍ഡ്‌ മാസ്റ്ററി വര്‍ക്‌ഷോപ്‌ ഷിക്കാഗോയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, October 14, 2013 12:10 hrs UTC

ഷിക്കാഗോ: നമ്മുടെ 90 ശതമാനം ശക്തിയും ഉപബോധമനസ്സിലാണ്‌ കുടികൊള്ളുന്നത്‌. ഈ ശക്തിവിശേഷം മിക്കവരും വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തുന്നില്ല. ലോകചരിത്രത്തില്‍ അപൂര്‍വവിജയങ്ങള്‍ നേടിയിട്ടുള്ളവര്‍ കേവലം ഒരു ശതമാനം മാത്രമാണ്‌. അവര്‍ തങ്ങളുടെ ഉപബോധമനസ്സിന്റെ അനന്തമായ കഴിവുകള്‍ ഉപയോഗപ്പെടുത്തുന്നു. തൊഴിലിലും ബിസിനസിലും കുടുംബബന്ധങ്ങളില്‍ വൈഷമ്യങ്ങളുണ്ടാകുന്നതിന്റെ പ്രധാന കാരണം മനസ്സിലെ മാലിന്യങ്ങളാണ്‌. ഇവയെ മനസ്സില്‍ നിന്ന്‌ നീക്കം ചെയ്‌ത്‌ ഉപബോധമനസ്സിലെ അനന്തമായ കഴിവുകളുപയോഗപ്പെടുത്തി സമ്പത്ത്‌, ആരോഗ്യം, കുടുംബബന്ധങ്ങളിലെ സംതൃപ്‌തി, സന്തോഷം എന്നിവയൊക്കെ നേടിയെടുക്കാനാകും. മനസ്സിന്റെ അത്ഭുതശക്തിവിശേഷം പരമാവധി ഉപയോഗപ്പെടുത്തുന്നതെങ്ങനെയെന്ന്‌ പരിശീലിപ്പിക്കുന്ന മൈന്‍ഡ്‌ മാസ്റ്ററി വര്‍ക്‌ഷോപ്‌ നവംബര്‍ 2-ന്‌ ചിക്കാഗോയിലെ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച്‌ നടക്കുന്നു. മാലിന്യങ്ങള്‍ മനസ്സില്‍ നിന്ന്‌ നീക്കം ചെയ്‌ത്‌ വന്‍വിജയത്തിലേക്ക്‌ പോകാന്‍ സഹായിക്കുന്ന ശാസ്‌ത്രീയ മൈന്‍ഡ്‌ പവര്‍ മാനേജ്‌മെന്റ്‌ രീതികള്‍ ഈ വര്‍ക്‌ഷോപ്പില്‍ അനാവരണം ചെയ്യുന്നു.

 

മള്‍ട്ടി സെന്‍സറി ലേണിംഗ്‌ ടൂള്‍സ്‌ ഉപയോഗപ്പെടുത്തി മനസ്സിനെ റീപ്രോഗ്രാം ചെയ്യാനുള്ള 12 വഴികള്‍, മനസ്സിന്റെ അതീന്ദ്രിയ കഴിവുകള്‍ നേടാനുള്ള 5 രീതികള്‍, വിജയത്തിന്റെ മനഃശാസ്‌ത്രം, ലോകത്തിലെ ഉന്നതവിജയം നേടിയവരുടെ വിജയത്തിന്റെ രഹസ്യങ്ങള്‍, മനസ്സിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള വഴികള്‍, ആഗ്രഹിച്ചത്‌ നേടാനാകാതെ വരുന്നതിന്റെ ഏഴു കാരണങ്ങള്‍, ഉപബോധമനസ്സിന്റെ അനന്തശക്തികള്‍ പ്രയോജനപ്പെടുത്തി ജീവിതലക്ഷ്യം സഫലമാക്കുന്നതെങ്ങനെ, മനസ്സിനെ ഏകാഗ്രമാക്കുന്ന രീതികളുടെ 5 തലങ്ങള്‍, മെഡിറ്റേഷന്‍ പരിശീലിക്കേണ്ടതിന്റെ 20 കാരണങ്ങള്‍ മുതലായ വിഷയങ്ങളാണ്‌ ഈ വര്‍ക്‌ഷോപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. നവംബര്‍ 2-ന്‌ രാവിലെ 9 മണി മുതല്‍ 6 മണി വരെ നടക്കുന്ന ഈ വര്‍ക്‌ ഷോപ്‌ നയിക്കുന്നത്‌ രാജ്യാന്തരപ്രശസ്‌തനായ മനഃശക്തി പരിശീലകനും ഗ്രന്ഥകാരനും സക്‌സസ്‌ കോച്ചുമായ ഡോ. പി. പി. വിജയനാണ്‌. ലോകത്തിലെ പ്രശസ്‌തമായ പല യൂണിവേഴ്‌സിറ്റികളിലെ വിസിറ്റിംഗ്‌ പ്രൊഫസറും ലോകോത്തര കോര്‍പറേറ്റ്‌ സ്ഥാപനങ്ങളുടെ മാസ്റ്റര്‍ ട്രെയിനറുമാണ്‌ ഡോ. വിജയന്‍. പങ്കെടുക്കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ സണ്ണി വള്ളികുളം (ഫോണ്‍ +1 847-722-7598), റോയി തച്ചില്‍ (ഫോണ്‍ +1 708 307 0909) എന്നിവരുമായി ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.