You are Here : Home / USA News

2014 അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ഇന്ത്യ ഫെലോഷിപ്പ്‌ കോണ്‍ഫറന്‍സു ഒക്കലഹോമയില്‍

Text Size  

Story Dated: Monday, September 16, 2013 06:48 hrs EDT

റോയി മണ്ണൂര്‍

ഒകലഹോമ: അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ഇന്ത്യ ഫെലോഷിപ്പ്‌ നോര്‍ത്ത്‌ അമേരിക്കയുടെ 18 മത്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ 2014 ജൂലൈ 17 മുതല്‍ 20 വരെ ഒക്കലഹോമയിലെ മിഡ്‌ വെസ്റ്റ്‌ സിറ്റിയിലെ റീഡ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടക്കും താമസം അതിനോടു ചേര്‍ന്നുള്ള ഷെറട്ടെന്‍ ഹോട്ടലിലും ആണ്‌ ഒരുക്കിയരിക്കുന്നത്‌ . ഒക്കലഹോമയില്‍ ഇദം പ്രദമംയിട്ടാണ്‌ അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ഇന്ത്യ ഫെലോഷിപ്പ്‌ നാഷണല്‍ കോണ്‍ഫറന്‍സു നടക്കുന്നത്‌ കോണ്‍ഫറസിന്‍റെ നാഷണല്‍ കണ്‍വീനര്‍ ആയി പാസ്‌റെര്‍ കെ ഓ ജോണ്‍സനും , നാഷണല്‍ സെക്രട്ടറി ആയി ബ്രദര്‍ ജോര്‍ജ്‌ എബ്രഹാം , നാഷണല്‍ ട്രഷര്‍ ആയി പാസ്‌റെര്‍ മാത്യു തോമസും , നാഷണല്‍ യൂത്ത്‌ കോര്‍ഡിനെറ്റര്‍ ആയി റോബിന്‍ ജോണ്‍ തുടങ്ങിയവര്‍ പ്രവര്‍ത്തിക്കുന്നു . കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിന്‌ നാഷണല്‍ കമ്മറ്റിയും ലോക്കല്‍ കമ്മറ്റിയും രൂപം കൊണ്ടു. കോണ്‍ഫറന്‍സിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക്‌ രൂപം നല്‍കാന്‍ ഈ കമ്മറ്റികളുടെ സംയുക്ത യോഗം ഒക്ടോബര്‍ 26 നു ഒക്കലഹോമയിലെ റീഡ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേരും .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More