You are Here : Home / USA News

ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 21 ന്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, September 14, 2013 08:08 hrs EDT

ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസിൻറെ ആഭിമുഖ്യത്തിൽ ഡാലസ്-ഫോർട്ട്‌ വർത്ത് മെട്രോപ്ലെക്സിലെ മലയാളി സമൂഹം സെപ്റ്റംബര്‍ 21 ശനിയാഴ്ച ഓണമാഘോഷിക്കും. ഇർവിംഗ് ഡിഎഫ്ഡബ്ല്യൂ ഹിന്ദു ടെമ്പിൾ ഓഡിറ്റോറിയത്തിൽ ( 1605 N Britain Rd, Irving TX 75061 ) രാവിലെ 11 മണിമുതലാണ് ആഘോഷപരിപാടികൾ. പ്രമുഖ പ്രസംഗികനായ ഡോ. എം വി പിള്ള ഇത്തവണ മുഖ്യഅതിഥിയായി എത്തി ഓണസന്ദേശം നല്കും. ജാതിമതഭേദമെന്യേ ഡാലസിലെ പ്രവാസിസമൂഹത്തിനൊപ്പം മൂന്നു പതിറ്റാണ്ടായി നടത്തിവരുന്നപാരമ്പര്യമാണ് കേരള അസോസിയേഷന്റെ ഓണാഘോഷം. പൂക്കളവും പൂവിളിയും ഒരുക്കി മാവേലിമന്നനെ വരവേൽക്കുന്നതിനൊപ്പം ചെണ്ടവാദ്യമേളങ്ങളും ഗൃഹാതുരത്വം ഉണർത്തിയുള്ള ഓണപ്പാട്ടുകളും കേരളത്തിന്റെ തനതുകലാരൂപങ്ങളും വേദിയെ മുഖരിതമാക്കും. പപ്പടവും ഉപ്പേരിയും മുതല്‍ പഴവും പായസവും വരെ വിളമ്പിയുള്ള ഓണസദ്യയോടെയാണ് പരിപാടികൾ സമാപിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു മാത്യു (സെക്രട്ടറി) 214 293 8851 , ജോയ് ആന്റണി ( ആർട്സ് ക്ലബ്) 972 890 6405

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More