You are Here : Home / USA News

ജെയിംസണ്‍ സ്‌കൂള്‍ ഓഫ്‌ മിനിസ്‌ട്രി വാര്‍ഷിക കണ്‍വന്‍ഷന്‍ ഓഗസ്റ്റ്‌ 30,31, സെപ്‌റ്റം. 1 തീയതികളില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 30, 2013 10:38 hrs UTC

ന്യൂയോര്‍ക്ക്‌: ജെയിംസണ്‍ സ്‌കൂള്‍ ഓഫ്‌ മിനിസ്‌ട്രിയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഓഗസ്റ്റ്‌ 30,31 സെപ്‌റ്റംബര്‍ 1 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) ദിവസവും വൈകിട്ട്‌ 7 മണി മുതല്‍ 9.30 വരെ നടത്തുന്നു. ഈ സുവിശേഷ യോഗങ്ങളില്‍ റവ. ബെയ്‌റോണ്‍ എല്‍. ജെയിംസ്‌ണ്‍ പി.എച്ച്‌.ഡി, റവ. എബി പീറ്റര്‍ എന്നിവര്‍ വചനം പ്രഘോഷിക്കും. വിവിധ സഭകള്‍ ഒത്തുചേരുന്ന ഈ യോഗങ്ങളിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നു. സ്ഥലം: IPC Auditorium, 214- 58 Jamaica Ave, Queens Village, NY 11428. പുതിയ അക്കാഡമിക്‌ ഇയര്‍ സെപ്‌റ്റംബര്‍ ഏഴാം തീയതി 3 മണിക്ക്‌ ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പി.സി ചാണ്ടി (215 207 1218, 215 330 0674. ഡോ. ഹവാര്‍ഡ്‌ ഒ. ജെയിംസണ്‌ ലഭിച്ച ദൈവ നിയോഗത്താല്‍ 1958-ല്‍ സ്ഥാപിതമായി പ്രവര്‍ത്തനം ആരംഭിച്ച്‌ വിജയകരമായി പത്തു വര്‍ഷം പിന്നിട്ടു. 2003-ല്‍ ഫിലാഡല്‍ഫിയയിലും 2006-ല്‍ ന്യൂയോര്‍ക്കിലും, 2011-ല്‍ ന്യൂജേഴ്‌സിയിലും ആരംഭിച്ചു. ബൈബിള്‍ കോളജില്‍ പഠിപ്പിച്ച്‌ പരിചയസമ്പന്നരായ 12 അധ്യാപകര്‍ പഠിപ്പിച്ചുവരുന്നു. എല്ലാവര്‍ഷവും നടക്കുന്ന ഗ്രാജ്വേഷന്‍ സെറിമണിയില്‍ ഏകദേശം നാലായിരം ആളുകള്‍ പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിക്കുന്നു. ദൈവ വചനം ക്രമീകൃതമായി പഠിച്ച്‌ Bth, Mth ഡിഗ്രി കരസ്ഥമാക്കുവാന്‍ സാധിക്കുന്ന ഒരു സുവര്‍ണ്ണാവസരമാണ്‌. ആഴ്‌ചയില്‍ ഒരിക്കല്‍ 3 മണിക്കൂര്‍ മാത്രമാണ്‌ ക്ലാസ്‌ നടക്കുന്നത്‌. ബൈബിള്‍ കോളജ്‌ കോഴ്‌സുകളാണ്‌ ഇവിടെ പഠിപ്പിച്ചുവരുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.