You are Here : Home / USA News

സുരീന്ദര്‍ സിങ്ങിന്റെ ഘാതകനെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 8000 ഡോളര്‍ ഇനാം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, August 28, 2013 10:18 hrs UTC

ന്യൂജേഴ്‌സി : ന്യൂജേഴ്‌സിയിലെ ഗ്യാസ് സ്റ്റേഷന്‍ ജീവനക്കാരനായ സിക്കുക്കാരന വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ കൊലയാളികളെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 8000 ഡോളര്‍ ഇനാം ന്യൂജേഴ്‌സി പോലീസ് ഇന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ വാരാന്ത്യത്തിലാണ് സംഭവം നടന്നത്. പതിനാലുവര്‍ഷമായി വുഡ്ബറിയിലുള്ള ഗ്യാസ് സ്റ്റേഷനിലെ ജോലിക്കാരനായിരുന്നു 40 വയസ്സുള്ള ഇന്ത്യന്‍ വംശജനായ സുരീന്ദ്രസിംഗ്. ഗ്യാസ് സ്റ്റേഷന്‍ കവര്‍ച്ച നടത്തുന്നതിനിടെയാണഅ സുരീന്ദ്ര സിങ്ങ് വെടിയേറ്റ് മരിച്ചത്. കവര്‍ച്ചകേസ്സില്‍ ഉള്‍പ്പെട്ട രണ്ടാളില്‍ ഒരാളുടെ രേഖചിത്രം പോലീസ് പുറത്തുവിട്ടു. കറുത്തവര്‍ഗ്ഗക്കാരനായ 150 പൗണ്ട് തൂക്കവും, അഞ്ചടി ഏഴിഞ്ചു ഉയരവുമുള്ള കയ്യില്‍ ഹാന്‍ഡ് ഗണുമായി നില്‍ക്കുന്ന ഒരാളുടെ ചിത്രമാണിത്. ബ്രോസ് സ്ട്രീറ്റിലൂടെ ഒരു കാറിലാണ് അക്രമികള്‍ കടന്ന് കളഞ്ഞത്. രാജ്യത്തെ സിക്കുക്കാരുടെ ജീവനും, സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ യു.എസ്സ്. ലൊ എന്‍ഫഴ്‌സ്‌മെന്റ് ഏജന്‍സികള്‍ പരാജയപ്പെട്ടതായി നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസ്സോസിയേഷന്‍ കുറ്റപ്പെടുത്തി. പ്രതികളെ എത്രയും വേഗം പിടികൂടുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.